ഇന്ത്യയുടെ കൂടെ നിൽക്കുമെന്ന് നമുക്ക് തോന്നിയിരുന്ന ട്രമ്പ് അല്ലെങ്കിൽ അമേരിക്ക പെട്ടെന്ന് പാക്കിസ്ഥാൻ ഭാഗത്തേക്ക് ചെരിയുന്നു.. എന്നിട്ട് ഒരു വെടിനിർത്തൽ വേണമെന്ന് പറയുന്നു. അപ്പോള്‍ ഉയരുന്ന ഒരു സംശയം ട്രമ്പിന്റെ അമേരിക്കക്ക് പാകിസ്ഥാനിൽ എന്തെങ്കിലും നിക്ഷിത താല്പര്യം ഉണ്ടാവുമോ ?
എന്നാല്‍ സംഗതി സത്യമാണ്. അതായത് ട്രമ്പിനും അമേരിക്കക്കും പ്രത്യേകിച്ച് ബലൂചിസ്ഥാനിൽ നിക്ഷിത താല്പര്യങ്ങൾ ഉണ്ട് കാരണം അവിടെ ധാതു സമ്പത്ത് ഉണ്ടല്ലോ അതിലൊരു കണ്ണുണ്ട് എന്ന് റിപ്പോർട്ടുകൾ ഉണ്ട്. ഈ സംഘർഷത്തിനു മുമ്പ് ഏപ്രിൽ ഒൻപതാം തീയതി, സൗത്ത് ഏഷ്യ കാര്യങ്ങൾ നോക്കുന്ന അമേരിക്കയിലെ ഉദ്യോഗസ്ഥൻ പാകിസ്ഥാനിൽ പോയി അസിം മുനീർ ഉൾപ്പെടെയുള്ളവരെ കണ്ട് ചർച്ച നടത്തിയിരുന്നു.
ധാതുമണൽ കരാറുകൾ ഒപ്പുവെക്കാനും പാകിസ്ഥാൻ നശിച്ചുപോകരുത് ആ രാജ്യം ഉണ്ടാവണം അവിടെ ഇതുപോലൊരു ഭരണകൂടം ഉണ്ടാവണം എന്നുള്ള താല്പര്യം അമേരിക്കക്ക് ഉണ്ട് അതുകൊണ്ടാണ് ട്രമ്പ് ഒരു ആവശ്യവുമില്ലാതെ ഞാൻ ഇടപെട്ടിട്ടാണ് വെടിനിർത്തൽ ഉണ്ടായത് എന്നൊക്കെയുള്ള പൊങ്ങച്ചം പറഞ്ഞതിന്റെ കാരണം ഇപ്പോൾ വളരെ വ്യക്തമാണ്.
ഏപ്രിൽ ഒൻപതാം തീയതി ഏഷ്യ തെക്കൻ ഏഷ്യ ഉൾപ്പെടെയുള്ള മധ്യേഷ്യയുടെ കാര്യങ്ങൾ നോക്കുന്ന ഉദ്യോഗസ്ഥൻ "എറിക് മേയർ" ഇസ്ലാമാബാദിൽ എത്തുകയും മിനറൽ വെൽത്ത് ദാതുമണൽ സമ്പത്തിനെ പറ്റി ചർച്ച നടത്തുകയും ചെയ്തു.
ദാതുമണൽ സമ്പത്ത് ഇനി ക്ലീൻ എനർജിക് ഡിഫൻസ് സപ്ലൈ ചെയിനുകൾക്കും ആവശ്യമുണ്ട്. ഈ ലിഥിയം കോബാൾട്ട് തുടങ്ങിയ മൂലകങ്ങളൊക്കെ സെമികണ്ടക്ടറിൽ ഉപയോഗിക്കും. ലിഥിയം ബാറ്ററീസ് പിന്നെ ചിപ്പ് വാഹനങ്ങളൊക്കെ, അതായത് ഭാവിയിലേക്കുള്ള ധാതു സമ്പത്തൊക്കെ പാകിസ്ഥാനിൽ ഉണ്ട് എന്ന് കണ്ടിട്ടാണ് ഈ പാകിസ്ഥാന്റെ കൂടെ നിൽക്കുന്നത്.
അതായത് ഇന്ത്യ ഇടിച്ച് നിരപ്പാക്കി പോകരുത് ഒരുപക്ഷേ ബലൂചിസ്ഥാനും സ്വാതന്ത്രമായി പോകരുത് എന്നുള്ള താല്പര്യവും അമേരിക്കക്ക് ഉണ്ടാകാം ഈ എറിക് മേയർ ഒരു ഉന്നതതല സംഘത്തിനെ നയിച്ചിട്ടാണ് ഇസ്ലാമാബാദിൽ എത്തിയത് എന്നിട്ട് പട്ടാള മേധാവി അസിം മുനീറിനെ റാവൽ പിണ്ടിയിലെ പട്ടാള ആസ്ഥാനത്ത് പോയി കണ്ടു, തുടർന്ന് പ്രധാനമന്ത്രി ഷഹബാസ് ഷറീഫനെയും കണ്ടിരുന്നു.
അമേരിക്ക ഈ ദാതുമണൽ സമ്പത്ത് കണ്ട് വലിയ നിക്ഷേപം നടത്താം എന്ന് പറഞ്ഞിരുന്നു. കരാർ ഒക്കെ ഒരുങ്ങി. തുടര്‍ന്ന് "പാകിസ്ഥാൻ മിനറൽ ഇൻവെസ്റ്റ്മെൻറ് ഫോറം 2025" എന്ന് പറഞ്ഞിട്ട് ഒരു പ്രദർശനവും കാര്യങ്ങളും ഒക്കെ അവിടെ നടന്നിരുന്നു. ഈ പ്രദർശനത്തിനെ പറ്റി ബലൂജ് പോരാളികൾ വിമർശനം ഉന്നയിച്ചിരുന്നു. ഞങ്ങളുടെ ളുടെ സമ്പത്തൊക്കെ ചൂഷണം ചെയ്തു വിൽക്കാൻ പോവുക യാണെന്ന് ആ ഉച്ചകോടി എന്ന് അവര്‍ പറയുന്നു. പാക്ക് മിനറൽ ഇൻവെസ്റ്റ്മെൻറ് ഫോറം 2025 കൊണ്ട് ബലൂജിസ്ഥാനിലെ ധാതു സമ്പത്ത് വിറ്റ് കാശ ഉണ്ടാക്കാം എന്നാണ് ഷഹബാഷ് ഷറീഫും അസിം മുനീറും ഒക്കെ കരുതുന്നത്, അതിനെയാണ് ബലൂജ് പോരാളികൾ അന്ന് വിമർശിച്ചിരുന്നത്. ഈ ഫോറം നടക്കുമ്പോൾ അപ്പോ പാക്ക് മിനറൽ ഇൻവെസ്റ്റ്മെന്റ് ഫോറത്തില ഈ ഉന്നതതല സംഘം അമേരിക്ക സംഘം പങ്കെടുത്തിരുന്നു.
ലോകത്തിലെ അഞ്ചാമത്തെ ചെമ്പ് ശേഖരമുള്ള രാജ്യമാണ് പാകിസ്ഥാൻ. അമേരിക്ക, ചൈന, സൗദി അറേബ്യ, യൂറോപ്യൻ യൂണിയൻ ഇവരൊക്കെ ഈ മിനറൽ ഇൻവെസ്റ്റ്മെന്റ് ഫോറത്തില്‍ പങ്കെടുത്തിരുന്നു. പാകിസ്ഥാനിൽ ഇത് സാമ്പത്തികമായി മാത്രമല്ല പ്രാധാന്യം ഉള്ളത്.
ചൈനക്ക് ധാതുമണൽ നിക്ഷേപങ്ങളിൽ ആഗോള സ്വാധീനം ഉണ്ട്. അമേരിക്ക ഇതൊക്കെ കാണുകയും ചെയ്തിരുന്നു. ട്രില്യൺ ഡോളറിന്റെ ധാതു മണൽ സമ്പത്ത് ധാതു നിക്ഷേപം പാക്കിസ്ഥാനിൽ ഉണ്ട്. ഉക്രൈനിലും ഇവ ഉണ്ട് അതാണല്ലോ ഉക്രൈനിലുള്ള അമേരിക്കന്‍ താല്പര്യം, അതെ ആഗോളമായിട്ട് ഈ കടന്നുകയറാൻ പറ്റിയ ഭൂമേഖലയാണ് പാകിസ്ഥാൻ. കൂടാതെ യൂക്രയിൻ, കോംഗോ, ഇന്തോനേഷ്യ ഉസ്ബക്കിസ്ഥാൻ, പെറു ഇത്തരം രാജ്യങ്ങളിലൊക്കെ ഈ ധാതു നിക്ഷേപങ്ങൾ ഉണ്ട്. അവിടെയൊക്കെ അമേരിക്ക ശ്രദ്ധിക്കുന്നുണ്ട്.
ഉക്രയിൻ ധാതു നിക്ഷേപത്തിന്റെ ഷെയർ വേണം എന്നും ട്രമ്പ് പറഞ്ഞതൊക്കെ ആരും മറന്നിട്ടില്ല. കോംഗോ, ഇന്തോനേഷ്യ ഉസ്ബക്കിസ്ഥാൻ, പെറു ഇവിടെയൊക്കെ അമേരിക്ക ചെന്ന് ഇടപെട്ടിട്ടുണ്ട് പാകിസ്ഥാനിലാണ് ലോകത്തിലെ രണ്ടാമത്തെ ഉപ്പ് സോൾട്ട്. പിന്നെ കൽക്കരി പിന്നെ ചെമ്പ്, സ്വർണ്ണം. സ്വർണ്ണം ഒരുപാട് കണ്ടെത്തിയതൊക്കെ, അതുകൊണ്ട് ആണ് ഈ മേഖലയിൽ ഒരു അമേരിക്കയുടെ കണ്ണ്. അതാണ് ഈ സംഘർഷം വരണമെന്ന് അമേരിക്കയ്ക്ക്ന നിർബന്ധം ഉണ്ടായിരുന്നു അതാണ് നാം മനസ്സിലാക്കേണ്ടത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.