കാസർകോട്: കാസർകോട് ഉപ്പളയിൽ കണ്ണൂർ കക്കാട് സാന്ത്വനം ചാരിറ്റബിൾ ട്രസ്റ്റ് ആംബുലൻസും കാറും കൂട്ടിയിടിച്ച് വാരം സ്വദേശിനിയായ വീട്ടമ്മ ഷാഹിന (48) മരിച്ചു.
കണ്ണൂരിൽ നിന്ന് ഇന്നലെ ഒമ്പത് വയസ്സുള്ള രോഗിയായ മകൾ റിയ ഫാത്തിമയും ബന്ധുക്കളുമായി മംഗളൂരിലേക്ക് പോവുകയായിരുന്ന ആംബുലൻസ് ആണ് അപകടത്തിൽപ്പെട്ടത്.
ഗുരുതരമായി പരുക്കേറ്റ ഷാഹിനയെ മംഗളൂരിലെ ദേരലക്കട്ടെ യേനപോയ മെഡിക്കൽ കോളേജ് ആസ്പത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
അപകടത്തിൽ ഷാഹിനയുടെ മകൾ റിയ ഫാത്തിമ (9), സഹോദരി ഷാജിന (45), ഷാജിനയുടെ അനന്തരവൻ അസീവ് (22), ആംബുലൻസ് ഡ്രൈവർ അക്രം എന്നിവർക്ക് പരുക്കേറ്റു. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മറ്റൊരു അനന്തരവനായ അനസ് (22) നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.