ആംബുലൻസും കാറും കൂട്ടിയിടിച്ച് ഒരാള്‍ മരിച്ചു; മറ്റുള്ളവര്‍ ചികില്‍സയില്‍

കാസർകോട്:  കാസർകോട് ഉപ്പളയിൽ കണ്ണൂർ കക്കാട് സാന്ത്വനം ചാരിറ്റബിൾ ട്രസ്റ്റ്  ആംബുലൻസും കാറും കൂട്ടിയിടിച്ച് വാരം സ്വദേശിനിയായ വീട്ടമ്മ ഷാഹിന (48) മരിച്ചു. 

കണ്ണൂരിൽ നിന്ന് ഇന്നലെ ഒമ്പത് വയസ്സുള്ള രോഗിയായ മകൾ റിയ ഫാത്തിമയും ബന്ധുക്കളുമായി മംഗളൂരിലേക്ക് പോവുകയായിരുന്ന ആംബുലൻസ് ആണ് അപകടത്തിൽപ്പെട്ടത്.

ഗുരുതരമായി പരുക്കേറ്റ ഷാഹിനയെ മംഗളൂരിലെ ദേരലക്കട്ടെ യേനപോയ മെഡിക്കൽ കോളേജ് ആസ്പത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. 

അപകടത്തിൽ ഷാഹിനയുടെ മകൾ റിയ ഫാത്തിമ (9), സഹോദരി ഷാജിന (45), ഷാജിനയുടെ അനന്തരവൻ അസീവ് (22), ആംബുലൻസ് ഡ്രൈവർ അക്രം എന്നിവർക്ക് പരുക്കേറ്റു. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മറ്റൊരു അനന്തരവനായ അനസ് (22) നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു. 

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !