കപ്പലിൽ 643 കൺടെയ്നർകൾ ഉണ്ടായിരുന്നു. ഇവയിൽ 73ൽ ഒന്നും തന്നെ ഇല്ല. 13 എണ്ണത്തിൽ അപകടകരമായ വസ്തുക്കൾ തീരദേശവാസികള്‍ക്ക് ജാഗ്രതാനിര്‍ദേശം

അറബിക്കടലിൽ മുങ്ങിയ ലൈബീരിയൻ കപ്പലില്‍ നിന്നുള്ള നിരവധി കണ്ടെയ്‌നറുകൾ കൊല്ലം, ആലപ്പുഴ തീരങ്ങളില്‍ അടിഞ്ഞു. അതി രൂക്ഷമായ സാഹചര്യത്തില്‍ രക്ഷപെടുവാന്‍ ഉപയോഗിക്കുന്ന ചെറിയ ബോട്ടും തീരത്ത് എത്തി.

കപ്പലിൽ 643 കൺടെയ്നർകൾ ഉണ്ടായിരുന്നു. ഇവയിൽ 73ൽ ഒന്നും തന്നെ ഇല്ല. 13 എണ്ണത്തിൽ അപകടകരമായ വസ്തുക്കൾ ഉണ്ട്. ചാവക്കാട് തീരത്തടിഞ്ഞ ഇരുമ്പുപെട്ടിയിൽ മെറ്റൽ ലിങ്കുകൾ കണ്ടെത്തി.  തീരദേശവാസികള്‍ക്ക് ജാഗ്രതാനിര്‍ദേശം.

അറബിക്കടലിൽ മുങ്ങിയ ലൈബീരിയൻ ചരക്കുകപ്പലില്‍ നിന്നുള്ള കണ്ടെയ്‌നറുകൾ കൊല്ലം, ആലപ്പുഴ തീരങ്ങളില്‍ അടിഞ്ഞു. 25 ഓളം കണ്ടെയ്നറുകള്‍ കൊല്ലം തീരത്ത് കണ്ടെത്തി. 






 ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയും പൊലിസും ഫയര്‍ഫോഴ്സും മലിനീകരണ നിയന്ത്രണബോര്‍ഡും ആരോഗ്യവിഭാഗവും കസ്റ്റംസും ഫിഷറീസ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി പരിശോധനകള്‍ നടത്തി.

സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി മുന്നറിയിപ്പ്:

മുങ്ങിയ MSC Elsa3 കപ്പലിൽ നിന്നുള്ള വസ്തുക്കൾ എന്ന് തോന്നുന്നവ തീരത്ത് അടിഞ്ഞത് കണ്ടാൽ ദയവായി തൊടരുത്, അടുത്ത് പോകരുത്, അപ്പോൾ തന്നെ 112 വിൽ അറിയിക്കുക. ചുരുങ്ങിയത് 200 മീറ്റർ എങ്കിലും മാറി നിൽക്കാൻ ശ്രദ്ധിക്കുക. കൂട്ടം കൂടി നിൽക്കരുത്. വസ്തുക്കൾ അധികൃതർ മാറ്റുമ്പോൾ തടസം സൃഷ്ടിക്കരുത്. ദൂരെ മാറി നിൽക്കുവാൻ ശ്രദ്ധിക്കുക.

കപ്പലിൽ 643 കൺടെയ്നർകൾ ഉണ്ടായിരുന്നു. ഇവയിൽ 73ൽ ഒന്നും തന്നെ ഇല്ല. 13 എണ്ണത്തിൽ അപകടകരമായ വസ്തുക്കൾ ആണ്. ഇവയിൽ ചിലതിൽ Calcium Carbide എന്ന, വെള്ളം ചേർന്നാൽ തീ പിടിക്കാവുന്ന acetylene gas പുറപ്പെടുവിക്കുന്ന, പൊള്ളൽ തരത്തിൽ ഉള്ള രാസ വസ്തുവും ഉണ്ട്.

പൊതുജനങ്ങൾ, മാധ്യമ പ്രവർത്തകർ എന്നിവർ പ്രത്യേകം ശ്രദ്ധിക്കുക.

സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി, 10.30 am, 26-5-2025

കടലിൽ വീണ 13 കണ്ടെയ്നറുകളിൽ കാൽസ്യം കാർബൈഡ് ഉള്ളതിനാൽ വെള്ളവുമായി ചേർന്നാൽ സ്ഫോടനത്തിന് സാധ്യതയുണ്ടെന്നും പൊതുജനം ജാഗ്രത പാലിക്കണമെന്നും ദുരന്തനിവാരണ വകുപ്പ് ആവർത്തിച്ച് മുന്നറിയിപ്പ് നൽകി. 

കൊല്ലത്തും ആലപ്പുഴയിലും കണ്ടൈനറുകൾ കരക്കടിഞ്ഞിട്ടുണ്ട്. തറയിൽക്കടവ് ഭാഗത്ത് അടിഞ്ഞത് കണ്ടെയ്നറുകൾ തകർന്ന് നിലയിലാണ്. വെള്ളത്തിന്റെ നിറം കറുപ്പ് നിറത്തിലാണ് കാണുന്നത്.  


🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി ന്യൂസ്  ☎: +918921123196 OR +918606657037   വാർത്തകൾ 💬 അയയ്ക്കാൻ | പരസ്യങ്ങൾക്ക് |🫥CHAT SUPPORT | 📩 : dailymalayalyinfo@gmail.com

ത്രിഭുവനം ചാമ്പലാക്കിയ അതേ ചെന്നായ്ക്കൾ ഇവിടെയുമുണ്ട്... | TRIBHUVAN

പുറത്ത് വരുന്നത് ഭയം ജനിപ്പിക്കുന്ന ഞെട്ടിക്കുന്ന സത്യങ്ങൾ | Dharmasthala Mass Murder

"'വില്യം മോറിസ് അക്കാദമിയില്‍ എ ലെവല്‍ വിദ്യാര്‍ത്ഥിനി ഹെഷു...!!'', Watch the video

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി ന്യൂസ് വാർത്തകൾ 💬 അയയ്ക്കാൻ &  പരസ്യങ്ങൾക്ക് 📩 : dailymalayalyinfo@gmail.com ☎: +918606657037

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !