കൊളംബോ: പഹല്‍ഗാം ഭീകരാക്രമണത്തില്‍ ഉള്‍പ്പെട്ട ഭീകരന് ശ്രീലങ്കന്‍ വിമാനത്തില്‍ കടന്നുകൂടിയെന്ന സംശയത്തെ തുടര്‍ന്ന് പരിശോധന.
ശ്രീലങ്കന്‍ എയര്‍ലൈന്‍സിന്റെ ചെന്നൈ-കൊളംബോ വിമാനത്തിലായിരുന്നു പരിശോധന. ഇന്ത്യന്‍ ഇന്റലിജന്‍സ് ഏജന്‍സികള്‍ക്ക് കിട്ടിയ സൂചനയെ തുടര്‍ന്നാണ് ശനിയാഴ്ച ബന്ദാരനായകെ രാജ്യാന്തര വിമാനത്താവളത്തില്‍ പ്രത്യേക സുരക്ഷാ പരിശോധന നടത്തിയത്.
സംശയിക്കുന്ന ആറു ഭീകരര്‍ക്കായി തിരച്ചില്‍ തുടരുന്നതിനിടെ, ചെന്നൈയില്‍ നിന്നുള്ള ഫ്ളൈറ്റില്‍ ഒരുഭീകരന്‍ കടന്നുകൂടിയെന്ന ജാഗ്രതാ നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് വിമാനം ലാന്‍ഡ് ചെയ്തപ്പോള്‍ തിരച്ചിലുണ്ടായത്.
ശ്രീലങ്കന്‍ എയര്‍ലൈന്‍സിന്റെ യുഎല്‍ 122 ഫ്ളൈറ്റ് ഇന്ന് ഉച്ചയ്ക്ക് 11:59 നാണ് ബന്ദാരനായകെ രാജ്യാന്തര വിമാനത്താവളത്തില്‍ പറന്നിറങ്ങിയത്. അതേ തുടര്‍ന്ന് സമഗ്രമായ സുരക്ഷാ പരിശോധന ഉണ്ടായതായി ഔദ്യോഗിക അറിയിപ്പില്‍ പറഞ്ഞു. ചെന്നൈ ഏരിയ കണ്ട്രോള് സെന്ററില്‍ നിന്ന് ജാഗ്രതാ നിര്‍ദ്ദേശം വന്നതോടെ, പ്രദേശികാധികൃതരുമായി ചേര്‍ന്നായിരുന്നു തിരച്ചില്‍ എന്നും ശ്രീലങ്കന്‍ എയര്‍ലൈന്‍സ് വ്യക്തമാത്തി.
പരിശോധനയ്ക്ക് ശേഷം വിമാനത്തിന് ക്ലിയറന്‍സ് നല്കി. എന്നാല്‍, സുരക്ഷാ നടപടിക്രമങ്ങളുടെ ഭാഗമായി സിംഗപ്പൂരിനുളള യുഎല്‍ 308 വിമാനം വൈകി. യാത്രക്കാരുടെ സുരക്ഷയ്ക്കാണ് പരമപ്രാധാന്യമെന്നും ശ്രീലങ്കന്‍ എയര്‍ലൈന്‍സ് പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.