ഭീകരാക്രമണത്തില്‍ ഉള്‍പ്പെട്ട ഭീകരന്‍ ശ്രീലങ്കന്‍ വിമാനത്തില്‍ കടന്നുകൂടിയതായി സംശയം

കൊളംബോ: പഹല്‍ഗാം ഭീകരാക്രമണത്തില്‍ ഉള്‍പ്പെട്ട ഭീകരന്‍ ശ്രീലങ്കന്‍ വിമാനത്തില്‍ കടന്നുകൂടിയെന്ന സംശയത്തെ തുടര്‍ന്ന് പരിശോധന.

ശ്രീലങ്കന്‍ എയര്‍ലൈന്‍സിന്റെ ചെന്നൈ-കൊളംബോ വിമാനത്തിലായിരുന്നു പരിശോധന. ഇന്ത്യന്‍ ഇന്റലിജന്‍സ് ഏജന്‍സികള്‍ക്ക് കിട്ടിയ സൂചനയെ തുടര്‍ന്നാണ് ശനിയാഴ്ച ബന്ദാരനായകെ രാജ്യാന്തര വിമാനത്താവളത്തില്‍ പ്രത്യേക സുരക്ഷാ പരിശോധന നടത്തിയത്. 

സംശയിക്കുന്ന ആറു ഭീകരര്‍ക്കായി തിരച്ചില്‍ തുടരുന്നതിനിടെ, ചെന്നൈയില്‍ നിന്നുള്ള ഫ്‌ളൈറ്റില്‍ ഒരുഭീകരന്‍ കടന്നുകൂടിയെന്ന ജാഗ്രതാ നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് വിമാനം ലാന്‍ഡ് ചെയ്തപ്പോള്‍ തിരച്ചിലുണ്ടായത്.

ശ്രീലങ്കന്‍ എയര്‍ലൈന്‍സിന്റെ യുഎല്‍ 122 ഫ്‌ളൈറ്റ് ഇന്ന് ഉച്ചയ്ക്ക് 11:59 നാണ് ബന്ദാരനായകെ രാജ്യാന്തര വിമാനത്താവളത്തില്‍ പറന്നിറങ്ങിയത്. അതേ തുടര്‍ന്ന് സമഗ്രമായ സുരക്ഷാ പരിശോധന ഉണ്ടായതായി ഔദ്യോഗിക അറിയിപ്പില്‍ പറഞ്ഞു. ചെന്നൈ ഏരിയ കണ്‍ട്രോള്‍ സെന്ററില്‍ നിന്ന് ജാഗ്രതാ നിര്‍ദ്ദേശം വന്നതോടെ, പ്രദേശികാധികൃതരുമായി ചേര്‍ന്നായിരുന്നു തിരച്ചില്‍ എന്നും ശ്രീലങ്കന്‍ എയര്‍ലൈന്‍സ് വ്യക്തമാത്തി.

പരിശോധനയ്ക്ക് ശേഷം വിമാനത്തിന് ക്ലിയറന്‍സ് നല്‍കി. എന്നാല്‍, സുരക്ഷാ നടപടിക്രമങ്ങളുടെ ഭാഗമായി സിംഗപ്പൂരിനുളള യുഎല്‍ 308 വിമാനം വൈകി. യാത്രക്കാരുടെ സുരക്ഷയ്ക്കാണ് പരമപ്രാധാന്യമെന്നും ശ്രീലങ്കന്‍ എയര്‍ലൈന്‍സ് പറഞ്ഞു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !