മക്കളെ കാണണമെന്ന ആഗ്രഹം ബാക്കിവച്ച് പ്രവാസി മലയാളി ടീന സെൽജോ (38) വിടവാങ്ങി

യുകെ മലയാളിയും സ്റ്റോക്ക് ഓൺ ട്രെന്റിലെ താമസക്കാരിയുമായ കൂത്താട്ടുകുളം സ്വദേശിനിയായ ടീന സെൽജോ (38) ആണ് അന്തരിച്ചത്.

രണ്ട് വർഷം മുൻപാണ് ടീന  കുടുംബത്തോടൊപ്പം കെയറർ വീസയിൽ യുകെയില്‍ എത്തുന്നത്. കാൻസർ ബാധിതയായ ടീന ഒരു വര്‍ഷത്തിലേറെയായി ചികിത്സയിൽ കഴിയുകയായിരുന്നു. 

ഒരു വർഷം മുൻപ് കാന്‍സര്‍ രോഗം തിരിച്ചറിഞ്ഞപ്പോള്‍ ടീന നാട്ടില്‍ പോയി ചികിത്സ തേടി. തുടർന്ന് മടങ്ങി വന്ന ശേഷം തിരികെ ജോലിയില്‍ പ്രവേശിച്ചു. എന്നാൽ, വീണ്ടും രോഗം ബാധിച്ചതിനാൽ സ്റ്റോക്ക് ഓൺട്രെൻന്റിലെ റോയല്‍ സ്റ്റോക്ക് എൻഎച്ച്എസ് ഹോസ്പിറ്റലില്‍ ചികിത്സകൾ നടത്തി.  തുടർ പരിചരണത്തിനായി ഹോസ്‌പീസിലേക്ക് മാറ്റുകയായിരുന്നു. 

നാട്ടിലുള്ള മക്കളായ ആഞ്ജലീന, ആന്‍ഡ്രിയ എന്നിവരെ കാണണമെന്ന ആഗ്രഹം ബാക്കിവച്ചാണ് ടീന വിട പറഞ്ഞത്. ഭര്‍ത്താവ്: സെല്‍ജോ ജോണ്‍.  സംസ്കാര ശുശ്രൂഷകള്‍ പിന്നീട് നടക്കും. 

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !