സംസ്ഥാനത്ത് സ്കൂളുകൾ ജൂൺ 2-ന് തുറക്കും; രണ്ടാഴ്ചത്തെ ടൈംടേബിളിൽ സമഗ്ര ഗുണമേന്മ വിദ്യാഭ്യാസത്തിന് ഒരു മണിക്കൂർ: വിദ്യാഭ്യാസ മന്ത്രി

തിരുവനന്തപുരം: മധ്യവേനൽ അവധിക്ക് ശേഷം സംസ്ഥാനത്തെ സ്കൂളുകൾ ജൂൺ രണ്ടിന് തുറക്കും. 

രണ്ട് മുതൽ പത്ത് വരെയുള്ള ക്ലാസുകളിൽ ആദ്യ രണ്ടാഴ്ച ലഹരിക്കെതിരായ അവബോധം ഉണ്ടാക്കാനും നിയമബോധം ഉറപ്പാക്കാനും പ്രത്യേക പിരീയഡ് ഉണ്ടായിരിക്കുമെന്ന് വിദ്യാഭ്യാസമന്ത്രി അറിയിച്ചു. 

രണ്ടാഴ്ചത്തെ സ്കൂൾ ടൈം ടേബിളില്‍ സമഗ്ര ഗുണമേന്മ വിദ്യാഭ്യാസം നടപ്പിലാക്കാനുള്ള മാർഗ്ഗ നിർദ്ദേശങ്ങൾ ഉള്‍പ്പെടുത്താന്‍ തീരുമാനിച്ചിട്ടുണ്ടെന്ന് വിദ്യാഭ്യാസമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. 

രണ്ടാം ക്ലാസ് മുതൽ 12 ക്ലാസ് വരെയുള്ള ക്ലാസുകൾക്കാണ് ഈ മാർഗ്ഗ നിർദ്ദേശങ്ങൾ. നിയമബോധം, വ്യക്തി ശുചീത്വം, പരിസര ശുചിത്വം, പൊതു ബോധം, ലഹരിക്കെതിരെയുള്ള അവബോധം, സൈബർ അവബോധം, പൊതു നിരത്തിലെ നിയമങ്ങൾ തുടങ്ങിയവയാണ് ഈ മാർഗ്ഗ നിർദ്ദേശത്തിൽ ഉൾപ്പെടുന്നത്. ജൂൺ 3 മുതൽ 13 വരെ സർക്കുലർ അനുസരിച്ചുള്ള ക്ലാസുകൾ നടത്തണം. ദിവസവും 1 മണിക്കൂർ ഇതിനായി മാറ്റി വയ്ക്കണമെന്നും വിദ്യാഭ്യാസമന്ത്രി കൂട്ടിച്ചേര്‍ത്തു. 

കുട്ടികള്‍ക്ക് ക്ലാസ്സിലും ക്യാമ്പസ്സിലും സങ്കോചമില്ലാതെ പഠനപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടാനുള്ള ആത്മവിശ്വാസമാണ് പ്രാരംഭദിനങ്ങളില്‍ ഉണ്ടാക്കേണ്ടത്. ഏത് ദിവസം ഏത് തീം നടപ്പാക്കണം എന്ന് സര്‍ക്കുലറില്‍ പറഞ്ഞിട്ടുണ്ട്. അത് പ്രകാരം നടത്തണം. എന്നാല്‍ ഏത് പീരിയഡാണ് ഈ പ്രവര്‍ത്തനങ്ങള്‍  ക്ലാസ്സുകളില്‍ നടത്തേണ്ടതെന്ന് സ്കൂളുകള്‍ക്ക് തീരുമാനിക്കാമെന്നും മന്ത്രി അറിയിച്ചു.

ഓരോ ദിവസത്തേയും തീം താഴെപ്പറയുന്ന പ്രകാരമാണ്:

03/06/2025:

  • LP: പൊതു കാര്യങ്ങൾ,
  • UP: മയക്കുമരുന്ന് / ലഹരി ഉപയോഗത്തിനെതിരെ,
  • HS: മയക്കുമരുന്ന് / ലഹരി ഉപയോഗത്തിനെതിരെ.

04/06/2025:

  • LP: റോഡിലൂടെ സഞ്ചരിക്കുമ്പോള്‍  ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍/ സ്കൂള്‍വാഹനസഞ്ചാരം അറിയേണ്ട കാര്യങ്ങള്‍,
  • UP: ട്രാഫിക്  നിയമങ്ങള്‍/ റോഡിലൂടെ സഞ്ചരിക്കു മ്പോള്‍  ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍/സ്കൂള്‍ വാഹന സഞ്ചാരം അറിയേണ്ട കാര്യങ്ങള്‍,
  • HS: ട്രാഫിക്  നിയമങ്ങള്‍/ റോഡിലൂടെ സഞ്ചരിക്കു മ്പോള്‍  ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍/സ്കൂള്‍വാഹന
  • സഞ്ചാരം അറിയേണ്ട കാര്യങ്ങള്‍.

05/06/2025:

  • LP: വ്യക്തിശുചിത്വം, പരിസര ശുചിത്വം, ഹരിതക്യാമ്പസ്സ്, സ്കൂള്‍ സൗന്ദര്യ വത്ക്കരണം,
  • UP: വ്യക്തിശുചിത്വം, പരിസര ശുചിത്വം, ഹരിതക്യാമ്പസ്സ്, സ്കൂള്‍ സൗന്ദര്യ വത്ക്കരണം,
  • HS: വ്യക്തിശുചിത്വം, പരിസര ശുചിത്വം, ഹരിതക്യാമ്പസ്സ്, സ്കൂള്‍ സൗന്ദര്യവത്ക്കര
  • ണം.

09/06/2025:

  • LP: ആരോഗ്യം, വ്യായാമം, കായിക ക്ഷമത,
  • UP: ആരോഗ്യം, വ്യായാമം, കായിക ക്ഷമത,
  • HS: ആരോഗ്യം, വ്യായാമം, കായിക ക്ഷമത.

10/06/2025:

  • LP: ഡിജിറ്റല്‍ അച്ചടക്കം,
  • UP: ഡിജിറ്റല്‍ അച്ചടക്കം,
  • HS: ഡിജിറ്റല്‍ അച്ചടക്കം.

11/06/2025:

  • LP: പൊതുമുതല്‍ സംരക്ഷണം,
  • UP: പൊതുമുതല്‍ സംരക്ഷണം,
  • HS:  പൊതുമുതല്‍ സംരക്ഷണം

12/06/2025:

  • LP: പരസ്‍പരസഹകരണത്തിന്റെ പ്രാധാന്യം,
  • UP:  പരസ്‍പരസഹകരണ ത്തിന്റെ പ്രാധാന്യം,
  • HS: റാഗിങ്, വൈകാരിക നിയന്ത്രണമില്ലായ്മ, പരസ്‍പര സഹകരണ ത്തിന്റെ പ്രാധാന്യം.

13/06/2025:

  • LP: പൊതു ക്രോഢീകരണം,
  • UP: പൊതു ക്രോഢീകരണം, 
  • HS: പൊതു ക്രോഢീകരണം.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇത്ര സിമ്പിൾ ആയിരുന്നോ മന്ത്രി റോഷി അഗസ്റ്റിൻ

"നീരാക്കൽ ലാറ്റക്സ് നൽകിയ തീരാ ദുരിതം പേറി നൂറുകണക്കിന് മുട്ടുചിറ നിവാസികള്‍

മുൻഗവർണ്ണറും സ്വർണ്ണവ്യാപാരിയും ചേർന്ന് ഇല്ലാതാക്കാൻ ശ്രമിക്കുന്നു..!

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !