കൊച്ചി: അമ്മ കുട്ടിയെ ഉപേക്ഷിച്ച ശേഷം കുറുമശ്ശേരിയിൽ നിന്ന് ഓട്ടോറിക്ഷയിൽ കയറി വീട്ടിലേക്ക്, തിരുവാങ്കുളത്ത് നിന്നും കാണാതായ മൂന്നു വയസ്സുകാരി (കല്യാണി) യുടെ മൃതദേഹം കണ്ടെത്തി.
മൂഴിക്കുളം പാലത്തിനടുത്ത് മൂന്നരമണിക്കൂറിലേറെ നീണ്ട തിരച്ചിലിനൊടുവിലാണ് കുട്ടിയുടെ ജീവനറ്റ ശരീരം പുഴയില്‍ കണ്ടെത്തിയത്. അമ്മ കുട്ടിയെ തള്ളിയിട്ട് കടന്നു കളഞ്ഞു എന്നാണ് സൂചന.
അമ്മയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ പുഴ കേന്ദ്രീകരിച്ചാണ് പ്രധാനമായും അന്വേഷണം നടന്നത്. മാള-ആലുവ റൂട്ടിൽ മൂഴിക്കുളത്ത് ബസിറങ്ങിയ ശേഷം പുഴയുടെ ഭാഗത്തേക്ക് നടന്നെന്നാണ് അമ്മ പൊലീസിന് നൽകിയിട്ടുള്ള മൊഴി.
കുട്ടിയെ ഉപേക്ഷിച്ച ശേഷം കുറുമശ്ശേരിയിൽ നിന്ന് ഓട്ടോറിക്ഷയിൽ കയറി വീട്ടിലേക്ക് പോയെന്നും അമ്മ പറഞ്ഞു. എന്നാൽ, ഓട്ടോറിക്ഷയിൽ കയറുമ്പോൾ കുട്ടി കൂടെ ഉണ്ടായിരുന്നില്ലെന്ന് ഡ്രൈവർ വെളിപ്പെടുത്തിയത് നിർണായകമായി . അമ്മയുടെ ആദ്യ മൊഴിയിൽ ആലുവ ഭാഗത്ത് വെച്ച് കുട്ടിയെ കാണാതായെന്നാണ് പറഞ്ഞിരുന്നത്. എന്നാൽ പിന്നീട് ഇത് തിരുത്തി കുറുമശ്ശേരി മൂഴിക്കുളത്ത് പുഴയുടെ ഭാഗത്ത് ഉപേക്ഷിച്ചെന്ന് മൊഴി നൽകുകയായിരുന്നു.
അമ്മ നൽകിയ മൊഴി അനുസരിച്ച്, ഉച്ചയ്ക്ക് 3.30ന് മറ്റക്കുഴിയിലെ അങ്കണവാടിയിൽ നിന്ന് കല്യാണിയെ വിളിച്ചതിന് ശേഷം തിരുവാങ്കുളത്തുകൂടി ആലുവയിലെ വീട്ടിലേക്ക് മടങ്ങുകയായിരുന്നു. തിരുവാങ്കുളത്തുകൂടി കുട്ടിയുമായി അമ്മ പോകുന്ന സിസിടിവി ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചിട്ടുണ്ട്.
കാണാതാകുമ്പോള്‍ കുട്ടി പിങ്ക് ഉടുപ്പും നീല ജീൻസുമാണ് ധരിച്ചിരുന്നത്. അമ്മയുടെ തുടർച്ചയായ മൊഴിമാറ്റങ്ങളും ബന്ധുക്കളുടെ വെളിപ്പെടുത്തലും കേസിൽ ദുരൂഹത വർദ്ധിപ്പിക്കുകയാണ്. കുടുംബ പ്രശ്നങ്ങളും നിലനിന്നിരുന്നതായി ബന്ധുക്കൾ സൂചിപ്പിച്ചു.
കുട്ടിക്കായി സ്ഥലത്ത് നാട്ടുകാര്‍ ഉള്‍പ്പെടെ വള്ളത്തില്‍ തെരച്ചിലിന് ഇറങ്ങി. എന്നാല്‍ തെരച്ചിലിന് പ്രതിസന്ധിയായി കനത്ത മഴ സ്ഥലത്ത് പെയ്യുന്നത് തിരച്ചില്‍ ദുഷ്കരമാക്കി. പ്രദേശത്തെ വെളിച്ചമില്ലായ്മയും തെരച്ചിലിന് വെല്ലുവിളിയായി. സ്‌കൂബ സംഘവും പുഴയില്‍ മുങ്ങിതിരച്ചില്‍ നടത്താനായി എത്തിയിരുന്നു
നേരത്തെയും കുട്ടിയെ അമ്മ അപായപ്പെടുത്താന്‍ ശ്രമിച്ചിരുന്നതായി കുട്ടിയുടെ പിതാവിന്‌റെ കുടുംബം ആരോപിച്ചു. കുടുംബ പ്രശ്‌നത്തെ തുടര്‍ന്ന് കുട്ടിയെ യുവതി പലതവണ അപായപ്പെടുത്താന്‍ ശ്രമിച്ചിരുന്നുവെന്നാണ് പുത്തന്‍കുരിശ് പൊലീസിന് കുടുംബം നല്‍കിയ മൊഴി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.