കുട്ടികളെയും യുവാക്കളെയും പിന്തുണയ്ക്കുന്നതിന് ഉത്തരവാദിത്തമുള്ള ന്യൂസിലൻഡിലെ സർക്കാർ ഏജൻസിയായ ഒറംഗ തമാരിക്കിയിൽ നിന്ന് 2 മില്യൺ ഡോളറിലധികം തട്ടിയെടുത്തത് ഇന്ത്യൻ ദമ്പതികൾ.
തട്ടിപ്പിന്റെ എല്ലാ വഴികളും ഒരുക്കിയ ഭാര്യ നേഹ ശർമ്മക്ക് കോടതി മൂന്ന് വർഷം ജയിൽ ശിക്ഷ വിധിച്ചിരുന്നു. ഭർത്താവ് അമൻദീപ് ശർമ്മയും കുറ്റം സമ്മതിച്ചതിനാൽ അയാളുടെ ശിക്ഷാവിധി ജൂൺ 19 ന് പരിഗണിക്കും.
ഭർത്താവായ അമൻദീപ് ശർമ്മ നടത്തുന്ന ക്രൈസ്റ്റ്ചർച്ച് ആസ്ഥാനമായുള്ള നിർമ്മാണ കമ്പനിയായ ഡിവൈൻ കണക്ഷൻ വഴിയാണ് ഇവർ തട്ടിപ്പ് നടത്തിയത്. ഒറംഗ തമാരിക്കിയിൽ അവരുടെ ജോലിയുടെ ഭാഗമായി, കാന്റർബറി മേഖലയിലെ പ്രോപ്പർട്ടികളുടെ അറ്റകുറ്റപ്പണികളും പരിപാലനവും നടത്താൻ കരാറുകാരെ സംഘടിപ്പിക്കുക, ജോബ് മാനേജ്മെന്റ് സിസ്റ്റമായ ലോജിറ്റ് വഴി ജോലിയുടെ മേൽനോട്ടം വഹിക്കുക തുടങ്ങിയ കാര്യങ്ങൾ കൈകാര്യം ചെയ്യുന്നതിനുള്ള ഉത്തരവാദിത്തം നേഹ ശർമ്മയ്ക്കായിരുന്നു.
നേഹ ശർമ്മ വഴി 2021 ജൂലൈ 22 നും 2022 ഒക്ടോബർ 28 നും ഇടയിൽ 326 ഇൻവോയ്‌സുകളുമായി ബന്ധപ്പെട്ടു ഡിവൈൻ കണക്ഷണിലേക്ക് 103 പേയ്‌മെന്റുകൾ നടത്തി. ഈ പേയ്‌മെന്റുകളുടെ ആകെത്തുക $2.1 മില്യൺ ആയിരുന്നു.
അറസ്റ്റ് ചെയ്യുന്ന സമയത്തു ദമ്പതികൾക്ക് മൂന്ന് പ്രോപ്പർട്ടികളും മൂന്ന് കാറുകളും ഉണ്ടായിരുന്നു കൂടാതെ ഇവരുടെ ജോയിന്റ് ബാങ്ക് അക്കൗണ്ടുകളിൽ ഏകദേശം 800,000 ഡോളർ പണവും ഉണ്ടായിരുന്നു.
അമൻദീപ് ന്യൂസിലൻഡിലെ ബാങ്ക് ഓഫ് ഇന്ത്യ അക്കൗണ്ടിൽ നിന്ന് ഇന്ത്യയിലുള്ള മറ്റ് ഏഴ് ബാങ്ക് അക്കൗണ്ടുകളിലേക്ക് ഫണ്ടുകൾ മാറ്റിയിരുന്നു. തന്റെ കമ്പനി ബജാജിന് വിറ്റതായി അമൻദീപ് ശർമ്മ കേസ് അന്വേഷിക്കുന്നവരോട് പറഞ്ഞിരുന്നുവെങ്കിലും ഏതെങ്കിലും വിൽപ്പനയുമായി ബന്ധപ്പെട്ട് ദമ്പതികൾക്ക് ബജാജിൽ നിന്ന് പണം ലഭിച്ചതായി രേഖകളൊന്നുമില്ല.
ദമ്പതികൾ അറസ്റ്റിലായതോടെ ഇവരുടെ മൂത്ത കുട്ടിയെ അമൻദീപിന്റെ സഹോദരി ഇന്ത്യയിലേക്ക് തിരികെ കൊണ്ടുപോയി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.