വിമാനയാത്രയ്ക്കിടെ യുകെ മലയാളി അന്തരിച്ചു. നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടർന്ന് വിമാനം മുംബൈയിൽ ഇറക്കിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഭാര്യാ മാതാവിന്റെ മരണ വിവരമറിഞ്ഞു നാട്ടിലേക്ക് പുറപ്പെട്ട ബേസിംഗ്സ്റ്റോക്ക് മലയാളിയായ ഫിലിപ്പ് കുട്ടി ആണ് വിടവാങ്ങിയത്.
കോട്ടയം ചിങ്ങവനം കോണ്ടൂർ സ്വദേശിയാണ്. ഈ മാസം 20നു നാട്ടില്‍ എത്താന്‍ നേരത്തെ ടിക്കറ്റ് ബുക്ക് ചെയ്തിരുന്നത് ആണെങ്കിലും പൊടുന്നനെ ആ ടിക്കറ്റ് കാന്‍സല്‍ ചെയ്തു ഇന്നലെ രാത്രി തന്നെ ലണ്ടന്‍ – ഡല്‍ഹി വിമാനത്തില്‍ യാത്ര തിരിക്കുകയായിരുന്നു.
മാതാവിന്റെ മരണ വിവരമറിഞ്ഞു ഫിലിപ്പ് കുട്ടിയുടെ ഭാര്യയും കുട്ടികളും നേരത്തെയുള്ള വിമാനത്തില്‍ നാട്ടില്‍ എത്തിയിരുന്നു. വഴിമധ്യേ അസ്വസ്ഥത അനുഭവപ്പെട്ടതിനാല്‍ ഡല്‍ഹിയിലേക്കുള്ള വിമാനം മുംബൈയില്‍ ഇറക്കി ജീവന്‍ രക്ഷിക്കാന്‍ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല.
ബേസിങ്‌സ്റ്റോക്കിലെ ഹോസ്പിറ്റലിൽ തിയേറ്റർ നേഴ്സായ ഭാര്യ സജിനി കോട്ടയം പുല്ലരിക്കുന്ന് സ്വദേശിനിയാണ്. ഡോക്ടർ ആയ മകൾ റിച്ചുവും ഭർത്താവും ഓസ്ട്രേലിയയിൽ ആണ്. സക്കറിയ ആണ് മകൻ.
അറിയപ്പെടുന്ന ഒരു ചെണ്ടമേള വിദഗ്ധനായിരുന്ന അദ്ദേഹം യുകെയിലെ കലാസാംസ്കാരിക മേഖലകളിലെ നിറസാന്നിധ്യമായിരുന്നു. അതുകൊണ്ടുതന്നെ ഫിലിപ്പ് കുട്ടിയുടെ വേർപാട് ബേസിങ്‌സ്റ്റോക്ക് മലയാളികളിൽ കടുത്ത ആഘാതമാണ് സൃഷ്ടിച്ചത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.