തിരുവനന്തപുരം; ആശാസമരം സംസ്ഥാനമൊട്ടാകെ വ്യാപിപ്പിക്കാനുള്ള നടപടിയിലേക്ക് സമരസമിതി. കാസർകോട് മുതൽ തിരുവനന്തപുരം വരെ രാപകൽ യാത്രകൾ സംഘടിപ്പിക്കാനാണ് തീരുമാനം.
മേയ് 5 മുതൽ ജൂൺ 17 വരെയാണ് രാപകൽ യാത്ര നടത്തുന്നത്. കേരള ആശാ ഹെൽത്ത് വർക്കേഴ്സ് അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി എം.എ.ബിന്ദു ആയിരിക്കും ജാഥാ ക്യാപ്റ്റൻ. ഇന്ന് സ്വന്തം നിലയ്ക്ക് ആശാ വർക്കർമാരുടെ ഓണറേറിയം വർധിപ്പിച്ച തദ്ദേശസ്ഥാപന പ്രതിനിധികളെ സമരവേദിയിൽ ആദരിച്ചിരുന്നു.ഓണറേറിയം വർധിപ്പിക്കുക,വിരമിക്കൽ ആനുകൂല്യമായി 5 ലക്ഷം രൂപ നൽകുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് ആശാ വർക്കർമാർ ആരംഭിച്ച സമരം ഇന്ന് 71–ാം ദിവസമാണ്. അനിശ്ചിതകാല നിരാഹാര സമരവും ഒരു മാസം പിന്നിട്ടു. ആരോഗ്യമന്ത്രിയുമായി അവസാനം ചർച്ച നടത്തിയത് മാർച്ച് 19നാണ്. ഈ ചർച്ച പരാജയപ്പെട്ടിരുന്നു. സമരം രാഷ്ട്രീയ അജൻഡയുടെ ഭാഗമാണെന്നാണ് സർക്കാർ വാദം.അതേസമയം, കോടികൾ ചെലവഴിച്ച് സർക്കാരിന്റെ നാലാം വാർഷികാഘോഷം നടത്താനൊരുങ്ങുന്ന സർക്കാർ ആശാ വർക്കർമാരുടെ കണ്ണീരിനോട് മുഖം തിരിക്കുകയാണെന്ന് പ്രതിപക്ഷവും ആരോപിച്ചിരുന്നു. മുന്നോട്ടുവച്ച ആവശ്യങ്ങളൊന്നും സർക്കാർ പരിഗണിക്കാത്തതോടെ സംസ്ഥാന വ്യാപമകമായി സമരം വ്യാപിപ്പിക്കാനാണ് സമരസമിതിയുടെ തീരുമാനം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.