കോട്ടയം;പാലാ എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ ദിനേശ് ബി യുടെ നേതൃത്വത്തിൽ 03/04/2025 -ൽ കടപ്പാട്ടൂർ ഭാഗത്ത് നടത്തിയ പട്രോളിങ്ങിനിടെ 55 ഗ്രാം ഗഞ്ചാവ് ബൈക്കിൽ കടത്തിക്കൊണ്ടുവന്ന് വില്പന നടത്തിയതിന് നിരവധി ക്രിമിനൽ കേസുകളിലും, നാർക്കോട്ടിക് കേസുകളിലും പ്രതിയായ മീനച്ചിൽ താലൂക്കിൽ, പുലിയന്നൂർ വില്ലേജിൽ കെഴുവംകുളം കരയിൽ വലിയ പറമ്പിൽ വീട്ടിൽ പാണ്ടി ജയൻ എന്നറിയപ്പെടുന്ന ജയൻ വി ആർ (46 വയസ്സ്) എന്നയാളെ അറസ്റ്റ് ചെയ്തു.
ഗഞ്ചാവ് കേസിൽ ജാമ്യത്തിൽ ഇറങ്ങിയശേഷം വീണ്ടും ഇയാൾ ബൈക്കിൽ കറങ്ങി നടന്ന് ഗഞ്ചാവ് വിൽപ്പന നടത്തി വരികയായിയിരുന്നു.
കടപ്പാട്ടൂർ ഭാഗത്ത് പട്രോളിങ്ങിനിടെ പാണ്ടിജയൻ എന്നയാളെ സംശയാസ്പദമായ സാഹചര്യത്തിൽ കണ്ട് പരിശോധന നടത്തിയതിൽ, ടിയാൻ ഉപയോഗിച്ചിരുന്ന KL 67 B 239 എന്ന നമ്പർ ബൈക്കിന്റെ സീറ്റിന്റെ അടിയിൽ ഒളിപ്പിച്ച നിലയിൽ ആയിരുന്നു 55 ഗ്രാം ഗഞ്ചാവ്.
28/12/24തീയതിയിൽ മുത്തോലി ഭാഗത്ത് 30 ഗ്രാം കഞ്ചാവ് കൈവശം വച്ച് വിൽപ്പന നടത്തിയതിനും, 20/2/2025 തീയതിയിൽ മോനിപ്പള്ളി ഭാഗത്ത് വച്ച് 50 ഗ്രാം കഞ്ചാവ് കൈവശം വെച്ച് KL 05 AD8920 എന്ന നമ്പർ ബൈക്കിൽ കടത്തികൊണ്ട് വന്ന കുറ്റത്തിനും എക്സസൈസ് ഇൻസ്പെക്ടർ ഫിലിപ്പ് തോമസിന്റെ നേതൃത്വത്തിലുള്ള പാലാ റേഞ്ച് എക്സൈസ് പാർട്ടി ഇയാൾക്കെതിരെ കേസ് എടുത്തിരുന്നു.
കൂടാതെ പാലാ എക്സൈസ് സർക്കിൾ ഓഫീസിലും ഇയാൾക്കെതിരെ കഞ്ചാവ് കേസ് നിലവിലുണ്ട്. ഈ കേസ്സുകളിൽ ജാമ്യത്തിൽ ഇറങ്ങിയശേഷം ഇയാൾ വീണ്ടും ഗഞ്ചാവ് വിൽപ്പന സജീവമായി തുടരുക കയായിരുന്നു. ചെറിയ അളവിൽ കഞ്ചാവുമായി പിടിക്കപ്പെട്ടാൽ എളുപ്പത്തിൽ ജാമ്യം കിട്ടും എന്നതിനാൽ ഇയാൾ കൂടിയ അളവിൽ ഗഞ്ചാവ് കൈവശം വയ്ക്കുകയില്ല. 500 രൂപയുടെ പായ്ക്കറ്റുകൾ ആക്കിയാണ് ഇയാൾ കഞ്ചാവ് വില്പന നടത്തി വന്നിരുന്നത്..
റെയ്‌ഡിൽ പാലാ എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ ദിനേശ് ബി, അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ അനീഷ് കുമാർ കെ വി, പ്രിവെന്റീവ് ഓഫീസർ മനു ചെറിയാൻ, വനിതാ സിവിൽസ് ഓഫീസർ പ്രിയ കെ ദിവാകരൻ, സിവിൽ എക്സൈസ് ഓഫീസർമാരായ അക്ഷയ് കുമാര്‍ എം, ഹരികൃഷ്ണൻ വി, അനന്തു ആർ, ധനുരാജ് പിസി, സിവിൽ എക്സൈസ് ഡ്രൈവർ സുരേഷ് ബാബു വി ആർ എന്നിവർ പങ്കെടുത്തു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.