തലയോലപ്പറമ്പ്;എറണാകുളം തലയോലപ്പറമ്പ് കാഞ്ഞിരമറ്റം ഭാഗത്ത് നിരവധി വാഹനങ്ങൾ കൂട്ടിയിടിച്ച് വൻ അപകടം,
ബാംഗ്ലുർ സർവ്വീസ് നടത്തുന്ന സ്വകാര്യ ബസിലേക്ക് എതിർ ദിശയിൽ നിന്നും വന്ന കാർ ഇടിച്ചു കയറുകയായിരുന്നു എന്ന് പ്രദേശ വാസികൾ പറഞ്ഞു.
പിന്നാലെ എത്തിയ നാലോളം വാഹനങ്ങൾ കാറിലും ബസിലുമായി ഇടിച്ചു കയറിയതിനെ തുടർന്ന് ബൈക്ക്,കാർ യാത്രികരായ നാലോളം പേർക്ക് പരിക്കേറ്റതായും രണ്ടു പേരുടെ നില ഗുരുതരമായി പരിക്കേറ്റിട്ടുണ്ടെന്നും പോലീസ് വൃത്തങ്ങൾ അറിയിച്ചു,
പരിക്കേറ്റവരെ പോലീസ് ഉദ്യോഗസ്ഥരും സമീപ വാസികളും ചേർന്ന് അടുത്തുള്ള ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു,സംഭവത്തെ തുടർന്ന് എറണാകുളം റൂട്ടിൽ ഏറെ നേരം ഗതാഗത തടസമുണ്ടായെങ്കിലും ഫയർഫോഴ്‌സ് ഉദ്യോഗസ്ഥരും പോലീസ് ഉദ്യോഗസ്ഥരും ചേർന്ന് ഗതാഗതം പുനഃസ്ഥാപിച്ചു,