കൊച്ചി: സൗഹൃദ കൂട്ടായ്മയുടെ നേതൃത്വത്തിൽ കർദിനാൾ മാർ ജോർജ് ആലഞ്ചേരിയുടെ എൺപതാം ജന്മദിനം ആഘോഷിച്ചു.
പാലാരിവട്ടം പി.ഒ.സിയിൽ വച്ച് സീറോ മലബാർ സഭയുടെ മുൻ അൽമായ ഫോറം സെക്രട്ടറി ടോണി ചിറ്റിലപ്പിള്ളിയുടെ നേതൃത്വത്തിലാണ് ആഘോഷങ്ങൾ നടന്നത്.ടോണി ചിറ്റിലപ്പിള്ളി സദസ്സിന് സ്വാഗതം ആശംസിച്ചു.പ്രൊലൈഫ് ഗ്ലോബൽ ഫെല്ലോഷിപ് ചെയർമാൻ സാബു ജോസ് മുഖ്യ സന്ദേശം നൽകി.കത്തോലിക്ക സഭയിൽ കർദിനാളും മേജർആർച്ചുബിഷപ്പുമായി മഹനീയമായി പ്രവർത്തിക്കുമ്പോൾ വിവിധ സഭകളെയും മതങ്ങളെയും ആദരിക്കുവാനും, സാമൂഹ്യപ്രതിബദ്ധതയോടെ കൂട്ടായ്മയിൽ പ്രവർത്തിക്കുവാനും മാർ ജോർജ് ആലഞ്ചേരിക്ക് കഴിഞ്ഞുവെന്ന് ജന്മദിനസന്ദേശത്തിൽ സാബു ജോസ് പറഞ്ഞു.
കെ.സി ബി.സി ഡപ്യൂട്ടി സെക്രട്ടറിയും പി ഒ സി ഡയറക്ടറുമായ ഫാ തോമസ് തറയിലിൻ്റെ സന്ദേശം അഡ്വ ചാർളി പോൾ വായിച്ചു.സി ജി രാജഗോപാൽ കർദിനാളിന് ഉപഹാരം സമ്മാനിച്ചു. പി.ഒ.സി ജനറൽ എഡിറ്റർ ഫാ.ജേക്കബ് പ്രസാദ് ആശംസകൾ അറിയിച്ചു.ജെലീഷ് പീറ്റർ,ബേബി ചിറ്റിലപ്പിള്ളി, അഡ്വ. ഡാൽബി ഇമ്മാനുവൽ, തുടങ്ങി സഭയിലെയും സമൂഹത്തിലെയും വിവിധ നേതാക്കൾ പങ്കെടുത്തു.ശ്രീ ജോയ് കീഴെത്ത് കൃതജ്ഞത അർപ്പിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.