ജലൗണ്‍: ജലദോഷത്തിന് ചികിത്സ തേടിയെത്തിയ 5 വയസ്സുകാരന് സിഗരറ്റ് വലിയ്ക്കാൻ നൽകി ഡോക്ടർ. ഉത്തർപ്രദേശിലെ ജലൗൺ ജില്ലയിലെ കുത്തൗണ്ട് എന്ന സ്ഥലത്തെ സെൻട്രൽ ഹെൽത്ത് സെന്ററിലാണ് സംഭവം.
വീഡിയോ വൈറലായതിനാൽ ആരോപണവിധേയനായ ഡോക്ടർ സുരേഷ് ചന്ദ്രയെ സ്ഥലം മാറ്റി. ഡോക്ടർക്കെതിരെ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ടെന്ന് ചീഫ് മെഡിക്കൽ ഓഫീസർ ഡോ. നരേന്ദ്ര ദേവ് ശർമ്മ പറഞ്ഞു.ചികിത്സക്കെത്തിയ അഞ്ച് വയസ്സ് പ്രായമുള്ള ആൺകുട്ടിയോട് വായിൽ സിഗരറ്റ് വയ്ക്കാൻ ഡോക്ടർ ചന്ദ്ര ആവശ്യപ്പെടുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നു. ഡോക്ടർ സിഗരറ്റ് കത്തിച്ച് വലിക്കാൻ പലതവണ ആവശ്യപ്പെട്ടു.
മാർച്ച് 28 ന് നടന്ന സംഭവത്തിൽ മുഖ്യമന്ത്രി ഓഫീസ് അന്വേഷണത്തിന് ഉത്തരവിട്ടു. ഡോക്ടറെ ജില്ലാ ആസ്ഥാനത്തേക്ക് സ്ഥലം മാറ്റിയതായി ശർമ്മ പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.