ജലദോഷത്തിന് ചികിത്സ തേടിയെത്തിയ 5 വയസ്സുകാരന് സി​ഗരറ്റ് വലിയ്ക്കാൻ നൽകി ഡോക്ടർ

ജലൗണ്‍: ജലദോഷത്തിന് ചികിത്സ തേടിയെത്തിയ 5 വയസ്സുകാരന് സി​ഗരറ്റ് വലിയ്ക്കാൻ നൽകി ഡോക്ടർ. ഉത്തർപ്രദേശിലെ ജലൗൺ ജില്ലയിലെ കുത്തൗണ്ട് എന്ന സ്ഥലത്തെ സെൻട്രൽ ഹെൽത്ത് സെന്ററിലാണ് സംഭവം. 

വീഡിയോ വൈറലായതിനാൽ ആരോപണവിധേയനായ ഡോക്ടർ സുരേഷ് ചന്ദ്രയെ സ്ഥലം മാറ്റി. ഡോക്ടർക്കെതിരെ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ടെന്ന് ചീഫ് മെഡിക്കൽ ഓഫീസർ ഡോ. നരേന്ദ്ര ദേവ് ശർമ്മ പറഞ്ഞു.

ചികിത്സക്കെത്തിയ അഞ്ച് വയസ്സ് പ്രായമുള്ള ആൺകുട്ടിയോട് വായിൽ സിഗരറ്റ് വയ്ക്കാൻ ഡോക്ടർ ചന്ദ്ര ആവശ്യപ്പെടുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നു. ഡോക്ടർ സിഗരറ്റ് കത്തിച്ച് വലിക്കാൻ പലതവണ ആവശ്യപ്പെട്ടു. 

മാർച്ച് 28 ന് നടന്ന സംഭവത്തിൽ മുഖ്യമന്ത്രി ഓഫീസ് അന്വേഷണത്തിന് ഉത്തരവിട്ടു. ഡോക്ടറെ ജില്ലാ ആസ്ഥാനത്തേക്ക് സ്ഥലം മാറ്റിയതായി ശർമ്മ പറഞ്ഞു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !