ന്യൂഡല്‍ഹി: ജമ്മു കശ്മീരിന്റെ പ്രത്യേക പദവി എടുത്ത് കളയുന്ന ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയ കേന്ദ്ര സര്‍ക്കാരിന്റെ നീക്കത്തെ 'വഞ്ചന' എന്നായിരുന്നു മുന്‍ മുഖ്യമന്ത്രിയും നാഷണല്‍ കോണ്‍ഫറന്‍സ് നേതാവ് ഫാറൂഖ് അബ്ദുള്ള വിശേഷിപ്പിച്ചത്.
എന്നാല്‍ അദ്ദേഹത്തിന് സ്വകാര്യമായി മറ്റൊരു അഭിപ്രായം ഉണ്ടായിരുന്നെന്നാണ് പുതിയ വെളിപ്പെടുത്തല്‍.ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയ നീക്കത്തിന് നാഷണല്‍ കോണ്‍ഫറന്‍സ് നേതാവ് ഫാറൂഖ് അബ്ദുള്ളയുടെ രഹസ്യ പിന്തുണയുണ്ടായിരുന്നതായി വെളിപ്പെടുത്തല്‍. ഇന്ത്യയുടെ രഹസ്യാന്വേഷണ വിഭാഗമായ റോയുടെ മുന്‍ മേധാവി എ.എസ് ദുലത്തിന്റെ പുതിയ പുസ്തകത്തിലാണ് ഇക്കാര്യമുള്ളത്. 'ദ ചീഫ് മിനിസ്റ്റര്‍ ആന്‍ഡ് സ്പൈ' എന്നാണ് പുസ്തകത്തിന്റെ പേര്.
'ഞങ്ങള്‍ സഹായിക്കുമായിരുന്നു (നിര്‍ദ്ദേശം പാസാക്കാന്‍). എന്തുകൊണ്ടാണ് ഞങ്ങളെ വിശ്വാസത്തിലെടുക്കാതിരുന്നത്?' എന്ന് ഫാറൂഖ് അബ്ദുള്ള ദുലത്തിനോട് ചോദിച്ചതായി പുസ്തകത്തില്‍ പറയുന്നു.
'അബ്ദുള്ളയും മകന് ഒമര്‍ അബ്ദുള്ളയും പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കണ്ടു. ''എന്താണ് സംഭവിച്ചത്... ആരും ഒരിക്കലും അറിയുകയില്ല' ദുലത്ത് പുസ്തകത്തില്‍ കുറിച്ചു. റദ്ദാക്കലിനുശേഷം, അബ്ദുള്ളയെ ഏഴ് മാസത്തേക്ക് തടങ്കലില്‍ വച്ചു. ഈ കാലയളവില്‍, സര്‍ക്കാര്‍ അദ്ദേഹത്തിന്റെ നിലപാട് ജാഗ്രതയോടെ പരിശോധിച്ചു. പുതിയ യാഥാര്‍ത്ഥ്യം അദ്ദേഹം അംഗീകരിക്കണമെന്ന് അവര്‍ ആഗ്രഹിച്ചെന്നും ദുലത്ത് വ്യക്തമാക്കി.
അതേസമയം ഫാറൂഖ് അബ്ദുള്ള ദുലത്തിന്റെ വെളിപ്പെടുത്തല്‍ സംബന്ധിച്ച് പ്രതികരണം നടത്തിയിട്ടില്ല. ജമ്മു ക്ശമീരിന്റെ പ്രത്യേക പദവി എടുത്ത് കളയുന്നതിന് ദിവസങ്ങള്‍ക്ക് മുമ്പ് ഫാറൂഖ് അബ്ദുള്ളയും മകന് ഒമര്‍ അബ്ദുള്ളയും പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഡല്‍ഹിയിലെത്തി സന്ദര്‍ശിച്ചിരുന്നു. എന്നാല്‍ പാര്‍ലമെന്റില്‍ ബില്‍ വരുന്നത് വരെ ഈ കൂടിക്കാഴ്ചയുടെ വിശംദാംശങ്ങള്‍ രഹസ്യമായിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.