കോട്ടയം: കോട്ടയം തിരുവാതുക്കലില്‍ ഇരട്ടക്കൊലപാതകത്തില്‍ സിബിഐ സംഘം വിവരങ്ങള്‍ ശേഖരിക്കാനായി സംഭവ സ്ഥലത്തെത്തി. കൊല്ലപ്പെട്ട ദമ്പതിമാരായ വിജയകുമാറിന്റെയും മീരയുടെയും മകന് ഗൗതമിന്റെ മരണം അന്വേഷിക്കുന്ന സിബിഐ സംഘമാണ് വിവരങ്ങള്‍ ശേഖരിക്കാനെത്തിയത്.
വിജയകുമാറിന്റെ മീരയുടെയും മരണം സംബന്ധിച്ച് ലഭിച്ച സൂചനകള്‍ പോലീസ് സിബിഐയെ ധരിപ്പിച്ചിട്ടുണ്ടെന്ന് കോട്ടയം എസ്പി ഷാഹുല്‍ ഹമീദ് പറഞ്ഞു. ഗൗതമിന്റെ മരണവും വിജയകുമാറിന്റെയും മീരയുടെയും കൊലപാതകവും തമ്മില്‍ ബന്ധമില്ലെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.ഗൗതമിന്റെ മരണത്തില്‍ സിബിഐ അന്വേഷണം ആരംഭിച്ച് ദിവസങ്ങള്‍ക്കുള്ളിലാണ് വിജയകുമാറും ഭാര്യയും കൊല്ലപ്പെട്ടിരിക്കുന്നത്.ഈ സാഹചര്യംകൂടി കണക്കിലെടുത്താണ് സിബിഐ സംഘം സംഭവ സ്ഥലത്തെത്തിയത്. 2017-ലാണ് വിജയകുമാറിന്റെ മകന് ഗൗതമിനെ റെയില്‍വേ ട്രാക്കില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. തുടര്‍ന്ന് പോലീസ് അന്വേഷണം തൃപ്തികരമല്ലെന്ന് വ്യക്തമാക്കിയാണ് വിജയകുമാറും മീരയും ഹൈക്കോടതിയെ സമീപിച്ച് സിബിഐ അന്വേഷണം നേടിയെടുത്തത്.ഇതിനിടെ വിജയകുമാറിനെയും ഭാര്യ മീരയെയും കൊലപ്പെടുത്തിയ പ്രതിയെ സംബന്ധിച്ച് കൃത്യമായ വിവരം ലഭിച്ചിട്ടുണ്ടെന്ന് കോട്ടയം പോലീസ് എസ്പി വ്യക്തമാക്കിയിട്ടുണ്ട്. സിസിടിവിയുടെ ഡിവിആര്‍ വീട്ടില്‍നിന്ന് മോഷണം പോയ സാഹചര്യത്തില്‍ അത് കണ്ടെത്താനുള്ള ശ്രമത്തിലാണിപ്പോള്‍ പോലീസ്.
ഇതിന്റെ ഭാഗമായി വീട്ടിലെ കിണര്‍ വറ്റിച്ച് പരിശോധന നടത്താനാണ് തീരുമാനം. പ്രദേശത്ത് മഴ പെയ്യുന്നത് കൊണ്ട് ഈ നീക്കത്തില്‍ തടസ്സം നേരിടുന്നുണ്ട്. പ്രതി കിണറിന് സമീപം എത്തിയതിന്റെ തെളിവുകള്‍ ലഭിച്ച സാഹചര്യത്തിലാണ് പോലീസ് കിണര്‍ പരിശോധിക്കുന്നത്. ഡിവിആര്‍ കിണറ്റില്‍ കളഞ്ഞോ എന്നതാണ് പ്രധാനമായും പരിശോധിക്കുക. വീട്ടില്‍നിന്ന് മൂന്ന് മൊബൈല്‍ ഫോണുകളും മോഷണം പോയിട്ടുണ്ട്. ഈ ഫോണുകള്‍ സ്വിച്ച് ഓഫ് ചെയ്ത നിലയിലാണ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.