കൗണ്ടി കിൽഡെയർ : ന്യൂബ്രിഡ്ജ് മലയാളി അസ്സോസിയേഷൻ (NMA) സംഘടിപ്പിക്കുന്ന ഈസ്റ്റർ / വിഷു ആഘോഷം ഏപ്രിൽ 12 ശനിയാഴ്ച രാവിലെ 10.30 മണി മുതൽ Ryston Sports & social ക്ലബ് പ്രീമിയം ഹാളിൽ വെച്ച് നടത്തപ്പെടുന്നതായി ഭാരവാഹികൾ അറിയിച്ചു.
വിഷു കണി ഒരുക്കൽ, ഈസ്റ്റര് എഗ്ഗ് ഹണ്ടിങ്, ദമ്പതികൾക്കും കുട്ടികൾക്കും ഉള്ള കൗതുക മത്സരങ്ങൾ, സ്റ്റേജ് പരിപാടികൾ എന്നിവയ്ക്ക് ഒപ്പം സമൃദ്ധമായ നാടൻ വിഷു / ഈസ്റ്റർ സദ്യയും ഒരുക്കിയിരിക്കുന്നു.എല്ലാ ന്യൂബ്രിഡ്ജ് മലയാളി അസോസിയേഷൻ കുടുംബങ്ങൾക്കും സ്വാഗതം. ഏവർക്കും NMA യുടെ ഈസ്റ്റര് വിഷു ഈദ് ആശംസകൾ നേരുന്നതായും സംഘാടകർ അറിയിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.