കൊടുങ്ങല്ലൂർ ഭരണി ഉത്സവത്തോടനുബന്ധിച്ച് പുറത്തിറങ്ങിയ 'കണ്ണ് തുറക്കെന്റെ കാളി' എന്ന മ്യൂസിക്കൽ ആൽബം സമൂഹമാധ്യമങ്ങളിൽ തരംഗമാകുന്നു.
ദേവയാനി പ്രൊഡക്ഷൻസിന്റെ ബാനറിൽ ഗിരീഷ് കൊടുങ്ങല്ലൂർ നിർമ്മിച്ച ഈ ആൽബം, പരമ്പരാഗത ആഖ്യാനശൈലികളെ മറികടന്ന് നൂതനമായ ദൃശ്യാനുഭവമാണ് പ്രേക്ഷകർക്ക് സമ്മാനിക്കുന്നത്.
ആൽബത്തിലെ രംഗ ചിത്രീകരിക്കുന്നതിനിടെ കോമരമായി അഭിനയിക്കുന്ന ആളിന്റെ തലയിൽ നിന്ന് രക്തമൊഴുകുന്നത് കണ്ട് സെന്തിൽ രാജാമണിഞെട്ടി . ആൽബത്തിൽ ഉള്ള കോമരങ്ങൾ പലരും യഥാർത്ഥ കോമരങ്ങൾ തന്നെ ആയിരുന്നു . പാട്ടിന്റെ താളത്തിനൊത്ത് തുള്ളുന്ന കൂടെയുണ്ടായിരുന്ന കോമരം പിന്നീട് ഉറഞ്ഞുതുള്ളി സ്വന്തം തലയിൽ വെട്ടുകയായിരുന്നു . തുടർന്ന് ഷൂട്ടിങ് നിർത്തിവച്ച് പ്രാഥമിക ചിക്തസ നൽകി.
സെന്തിൽ രാജാമണിക്ക് പുറമെ ജെസ്സി, അഞ്ജലി രാജ്, മജ സന്ധ്യ എന്നിവരും അഭിനയിച്ച ഈ ആൽബം സംവിധാനം ചെയ്തിരിക്കുന്നത് ജോഷ് ബാൽ ആണ്. അരുൺ പ്രസാദിന്റെ സംഗീതവും കണ്ണൻ സിദ്ധാർത്ഥന്റെ വരികളും സുധീഷ് ശശിധരന്റെ ആലാപനവും ആൽബത്തിന് മികവേകുന്നു.
നൂറിലധികം കലാകാരന്മാരും സാങ്കേതിക പ്രവർത്തകരും പങ്കെടുത്ത ഈ ആൽബത്തിന്റെ ഛായാഗ്രഹണം നൗഷാദ് ഷെരീഫും എഡിറ്റിംഗ് അഖിൽ ഏലിയാസും നിർവ്വഹിച്ചിരിക്കുന്നു. ലിജു പ്രഭാകറാണ് കളറിംഗ്, കണ്ണൻ ആതിരപ്പള്ളി ആർട്ടും ഉണ്ണി പാലക്കാട് കോസ്റ്റ്യൂമും ചെയ്തിരിക്കുന്നു. ഷാജി കൊല്ലമാണ് പ്രൊഡക്ഷൻ കൺട്രോളർ. ബിജി ബിനോയ് മേക്കപ്പ് നിർവ്വഹിച്ചിരിക്കുന്നു. രാകേഷ് ചാലക്കുടിയാണ് നൃത്ത സംവിധാനം.
ഭക്തിമയമായ ആൽബം അതിന്റെ ചിത്രീകരണ മികവുകൊണ്ടും ,ഗ്രാമീണ ദൃശ്യ വിസ്മയങ്ങൾകൊണ്ടും ശ്രദ്ധേയമാകുകയാണ് 'കണ്ണ് തുറക്കെന്റെ കാളി' , താൻ രണ്ടുവർഷം മുൻപ് സിനിമയിൽ അഭിനയിച്ച അരിക് എന്ന സിനിമയുടെ ഫസ്റ്റ് ഷോട്ടും , ഈ ആൽബത്തിന്റെ ഫസ്റ്റ് ഷോട്ടും ഒരേസ്ഥലത്ത് ആയത് ഒരദ്‌ഭുതമായി തോന്നുന്നു എന്ന് സെന്തിൽ രാജാമണി പറയുന്നു
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.