പാലാ:ഉന്നത വിദ്യാഭ്യാസ അവസരങ്ങളും കരിയർ പാതകളും കണ്ടെത്താൻ വിദ്യാർത്ഥികളെ സഹായിക്കുക എന്ന ലക്ഷ്യത്തോടെ പാലാ അൽഫോൻസാ കോളേജിൽ അഡ്മിഷൻ ഹെൽപ്പ് ഡെസ്ക് ഉദ്ഘാടനം ചെയ്തു.
എം.ജി യൂണിവേഴ്സിറ്റി സിൻഡിക്കേറ്റ് അംഗങ്ങളായ ഡോ. ജോജി അലക്സ് പ്രൊഫ. ഡോ. ബാബു സെബാസ്റ്റ്യൻ എന്നിവർ ഹെൽപ്പ് ഡെസ്ക്ക് ഉദ്ഘാടനം ചെയ്തു സംസാരിച്ചു. പ്രധാനമായും പെൺകുട്ടികളുടെ ഉന്നത വിദ്യാഭ്യാസത്തെ ലക്ഷ്യമിട്ടുള്ള ഈ സംരംഭം പുതിയ നാല് വർഷ ബിരുദ പരിപാടിയിലേക്കുള്ള (FYUGP) പ്രവേശനത്തിന് പ്രത്യേക ശ്രദ്ധ നൽകുന്നതാണ്."നാല് വർഷ ബിരുദ പ്രോഗ്രാമിന്റെ ഘടന, ഗുണങ്ങൾ, കരിയർ സാധ്യതകൾ എന്നിവയെക്കുറിച്ച് വിദ്യാർത്ഥികൾക്ക് സമഗ്രമായ അറിവ് നൽകുക എന്നതാണ് ഈ സംരംഭത്തിന്റെ പ്രധാന ലക്ഷ്യം," എന്ന് കോളേജ് പ്രിൻസിപ്പാൾ റവ. ഡോ. ഷാജി ജോൺ പറഞ്ഞു.
മറ്റ് സർവകലാശാലകളിലേയ്ക്കുള്ള പ്രവേശന മാർഗനിർദ്ദേശങ്ങളും എം.ജി സർവകലാശാലയുടെ ബിരുദ പ്രോഗ്രാമുകളിലേക്കുള്ള രജിസ്ട്രേഷൻ സഹായവും ഇവിടെ ലഭ്യമാകും.
വിദേശ വിദ്യാഭ്യാസ വിദഗ്ധർ, എം.ജി സർവകലാശാല പ്രതിനിധികൾ, അൽഫോൻസാ കോളേജിലെ അധ്യാപകർ എന്നിവരുടെ സേവനം ഈ കേന്ദ്രത്തിൽ ലഭ്യമാകും. വിദ്യാർത്ഥികൾക്കും രക്ഷാകർത്താക്കൾക്കും ഫോണിലൂടെയോ നേരിട്ടോ ഹെൽപ്പ് ഡെസ്കുമായി ബന്ധപ്പെടാം.Ph:9946141006,9446049331,9400273445,8281716557.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.