എന്തിന്..എന്തുകൊണ്ട്..ആശങ്കയായി കേരളത്തിലെ ആത്മഹത്യകൾ,ഈ വർഷം ജീവനൊടുക്കിയത് 1847പേർ

കോട്ടയം: കുടുംബ പ്രശ്നം കാരണമുള്ള ആത്മഹത്യകൾ സംസ്ഥാനത്ത് കൂടുന്നു. ഈവർഷം 1847 പേരാണ് ഇത്തരത്തിൽ ജീവനൊടുക്കിയത്. കഴിഞ്ഞവർഷം ഇത് 10,779 പേരായിരുന്നു.

സംസ്ഥാനത്ത് ദിവസവും 500ലേറെ ആത്മഹത്യാശ്രമവും നടക്കുന്നുണ്ട്. കുടുംബത്തോടെ ജീവനൊടുക്കുന്ന സംഭവങ്ങളും കൂടി.2022ൽ 8,490 പേരാണ് ആത്മഹത്യ ചെയ്തത്. 2023ൽ ഇത് 10,​972 ആയി. പുരുഷന്മാരിലെ ആത്മഹത്യാ നിരക്ക് സ്ത്രീകളിലേതിനേക്കാൾ നാല് മടങ്ങ് കൂടുതലാണ്. എന്നാൽ ആത്മഹത്യാ പ്രവണത കൂടുതൽ സ്ത്രീകളിലാണ്. കൂടുതലും തൂങ്ങിമരണമാണ്.

ഗൃഹനാഥൻമാരുടെ മദ്യപാനം, ശാരീരിക ഉപദ്രവം, അവിഹിതം, സംശയം, ഈഗോ, കുടുംബം നോക്കാത്ത അവസ്ഥ എന്നിവയാണ് കുടംബ പ്രശ്നങ്ങൾക്ക് കാരണമാകുന്നത്. കോട്ടയം ഏറ്റുമാനൂരിൽ രണ്ട് മാസത്തിനിടെ രണ്ട് സ്ത്രീകൾ പെൺകുട്ടികളുമായി ട്രെയിന് മുന്നിൽ ജീവനൊടുക്കിയിരുന്നു. 

സാമ്പത്തിക പ്രതിസന്ധി, വർദ്ധിക്കുന്ന ലഹരി ഉപയോഗം, പ്രണയ നൈരാശ്യം, തൊഴിൽ സമ്മർദ്ദം, ഓൺലൈൻ ഗെയിം എന്നിവയും ആത്മഹത്യകൾക്ക് കാരണമാകുന്നുണ്ട്. കൗൺസലിംഗ് സെന്ററുകളിലെത്തുന്ന കൗമാരക്കാരുടേയും യുവാക്കളുടേയും എണ്ണം കൂടി.

ജില്ലതിരിച്ച് 2025ലെ ആത്മഹത്യ കണക്ക്

 തിരുവനന്തപുരം-76

 കൊല്ലം-261

 പത്തനംതിട്ട-63

 ആലപ്പുഴ-140

 കോട്ടയം-42

 ഇടുക്കി-89

 എറണാകുളം-190

 തൃശൂർ-212

 പാലക്കാട്-195

 മലപ്പുറം-132

 കോഴിക്കോട്-160

 വയനാട്-55

 കണ്ണൂർ-159

 കാസർകോട്-73

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇത് വേറെ ലെവൽ' കളങ്കാവൽ ആദ്യ ഷോ | Kalamkaval l Mammootty | Theatre Response

സിൽക്ക് സ്‌മിത ക്വീൻ ഓഫ് ദി സൗത്ത് .. | Silk Smitha

BJP സ്ഥാനാർത്ഥികൾക്കെതിരെ പരിഹാസവുമായി എക്സ് എംപി പി സി തോമസ്..

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !