പത്തനംതിട്ട ;ഒന്നര മാസത്തിനുള്ളിൽ തുടങ്ങേണ്ട ഈ വർഷത്തെ തെക്കു–പടിഞ്ഞാറൻ കാലവർഷം ശരാശരിയിലും അധികമായിരിക്കുമെന്ന് ഇന്ത്യൻ കാലാവസ്ഥാ കേന്ദ്രം.
എൽ നിനോ ഇല്ലാത്തതിനാൽ മികച്ച മൺസൂണിന് സാധ്യതയുണ്ടെന്ന് ഇന്ത്യൻ കാലാവസ്ഥാ കേന്ദ്രം മേധാവി ഡോ. മൃത്തുഞ്ജയ മഹാപത്രയും ഭൗമശാസ്ത്ര മന്ത്രാലയം സെക്രട്ടറി ഡോ.എം. രവിചന്ദ്രനും പറഞ്ഞു. പതിവിലും മഴ കൂടിയിരിക്കാനുള്ള സാധ്യത 59 % വരെ ആണെന്ന് ഡോ.മഹാപത്ര പറഞ്ഞു.105% വരെ മഴ അധികമായി ലഭിച്ചേക്കാം. 5% കുറയുകയോ കൂടുകയോ ചെയ്യാം.തമിഴ്നാടും വടക്കുകിഴക്കൻ ഇന്ത്യയും ഒഴികെ രാജ്യം മുഴുവൻ ശരാശരിയിലും അധികം മഴ ലഭിക്കാനാണു സാധ്യത. കേരളത്തിൽ 20 % വരെ അധികമഴയ്ക്കു സാധ്യതയാണ് പ്രവചനത്തിൽ കാണുന്നത്. മേയ് അവസാന വാരം ഇതു സംബന്ധിച്ച കുറച്ചുകൂടി കൃത്യമായ പ്രവചനം നൽകും.കഴിഞ്ഞ 5 വർഷത്തെ പ്രവചനവും യാഥാർഥ്യവും തമ്മിലുള്ള അന്തരം കേവലം 2.27 % മാത്രമാണ്. പ്രവചനം അത്രയ്ക്ക് കൃത്യമായിരുന്നു എന്ന് ഡോ.രവിചന്ദ്രൻ പറഞ്ഞു. ഡൈനാമിക്കൽ മാതൃക അനുസരിച്ചാണ് പ്രവചനം തയാറാക്കിയത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.