തലപ്പുലം ഇഞ്ചോലികാവ് ദേവീക്ഷേത്രത്തില്‍ 11-)o മത് ശ്രീമദ് ദേവീഭാഗവത നവാഹയജ്ഞം ഏപ്രില്‍ 25 മുതൽ മെയ് 4 വരെ..!

പാലാ ;തലപ്പുലം ഇഞ്ചോലികാവ് ദേവീക്ഷേത്രത്തില്‍ 11-)o മത് ശ്രീമദ് ദേവീഭാഗവത നവാഹയജ്ഞം 2025 ഏപ്രില്‍ 25-വെള്ളിമുതല്‍ മെയ് 4 ഞായര്‍ വരെ യജ്ഞാചാര്യന്‍ ശ്രീ തൃക്കൊടിത്താനം വിശ്വനാഥന്റെ മുഖ്യ കാര്‍മ്മികത്വത്തില്‍ നടത്തപ്പെടുന്നതായി ക്ഷത്രം ഭാരവാഹികൾ അറിയിച്ചു.

25-)o തിയതി വെള്ളിയാഴ്ച 6-30 ന് ഇഞ്ചോലികാവ് ദേവീക്ഷേത്രസമിതി പ്രസിഡണ്ട് ശ്രീ. രാമചന്ദ്രന്‍ നായര്‍ പര്യാത്ത് ന്റെ അദ്ധ്യക്ഷതയില്‍ ചേരുന്ന യജ്ഞ സമാരംഭസഭ സഭയില്‍ വിവിധ സമുദായ നേതാക്കള്‍ പങ്കെടുക്കുകയും പൂഞ്ഞാര്‍ കോവിലകം അശ്വതി തിരുനാള്‍ അശോകരാജവര്‍മ്മ ഭദ്രദീപ പ്രകാശനവും മുഖ്യ പ്രഭാഷണവും നടത്തുമെന്നും ഭാരവാഹികൾ അറിയിച്ചു.
യജ്ഞാചാര്യന്‍ ശ്രീ.തൃക്കൊടിത്താനം വിശ്വനാഥന്‍ അനുഗ്രഹപ്രഭാഷണവും നടത്തും. 26-)o  തീയതി ശനിയാഴ്ച രാവിലെ 5 മണിക്ക് അഷ്ടദ്രവ്യ മഹാഗണപതി ഹോമത്തോടുകൂടി ആരംഭിക്കുന്ന  യജ്ഞത്തിന് ക്ഷേത്രം മേല്‍ശാന്തി ശ്രീ.മനോജ് നമ്പൂതിരി ദീപപ്രോജ്വലനം നടത്തുന്നു.

എല്ലാ ദിവസവും രാവിലെ ഗണപതിഹോമം കൂടാതെ  ഗ്രന്ഥപൂജ,ലളിതാ സഹസ്രനാമജപം,ആധ്യാത്മിക പ്രഭാഷണങ്ങള്‍,അന്നദാനം,വിവിധ പൂജകള്‍,വഴിപാടുകളും ഉണ്ടായിരിക്കുന്നതാണെന്നും ക്ഷേത്രം ഭാരവാഹികൾ അറിയിച്ചു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി ന്യൂസ്  ☎: +918606657037  വാർത്തകൾ 💬 അയയ്ക്കാൻ | പരസ്യങ്ങൾക്ക് |🫥CHAT SUPPORT | 📩 : dailymalayalyinfo@gmail.com

ഒരു മഴ പെയ്താൽ പുറത്തിറങ്ങാൻ സാധിക്കില്ല,പറഞ്ഞും പരാതിപ്പെട്ടും മടുത്തെന്ന് ജനങ്ങൾ..!

"'നീണ്ട പതിനൊന്നു വർഷം സമരവും നിയമപോരാട്ടവുമായി ശ്രീജീവിന്റെ സഹോദരൻ ശ്രീജിത്ത്..!! '', Watch the video

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി ന്യൂസ് വാർത്തകൾ 💬 അയയ്ക്കാൻ &  പരസ്യങ്ങൾക്ക് 📩 : dailymalayalyinfo@gmail.com ☎: +918606657037

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !