മലപ്പുറം; മലമക്കാവ് (ഏഴാം വാർഡ്) കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ റോഡ് നവീകരണത്തിന് വകയിരുത്തിയ ലക്ഷക്കണക്കിന് രൂപ സമയബന്ധിതമായി പദ്ധതി പൂർത്തീകരിക്കാതെ നഷ്ടപ്പെടുത്തിയ വാർഡ് മെമ്പറുടെയും ആനക്കര പഞ്ചായത്ത് ഭരണസമിതിയുടെയും ജന വഞ്ചനക്കെതിരെ ആണ് ബിജെപി പദയാത്ര സംഘടിപ്പിച്ചത്..
പരിപാടി ബിജെപി ആനക്കര പഞ്ചായത്ത് കമ്മിറ്റി പ്രസിഡണ്ട് അനിൽകുമാർ ഉദ്ഘാടനം ചെയ്തു. സമാപന സമ്മേളനത്തിൽ യുവമോർച്ച സംസ്ഥാന വൈസ് പ്രസിഡണ്ട് ശ്രീ നന്ദകുമാർ സംസാരിച്ചു.
കപ്പൂർ മണ്ഡലം വൈസ് പ്രസിഡണ്ട് വിഷ്ണു മലമൽക്കാവ്,ബൂത്ത് പ്രസിഡണ്ട് ബൈജു കെ പി, ജനറൽ സെക്രട്ടറി മണികണ്ഠൻ, പ്രശാന്ത്, ജനാർദ്ദനൻ ,രാജേഷ്, പ്രസാദ് , വിജീഷ്,സന്തോഷ് തുടങ്ങിയവർ സംസാരിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.