ആലപ്പുഴ: ഹെെബ്രിഡ് കഞ്ചാവ് കടത്ത് കേസിലെ പ്രതികളിൽ നിന്ന് കൂടുതൽ വിവരങ്ങൾ ശേഖരിക്കാൻ എക്സെെസ്. മൂന്ന് പ്രതികളെയും കസ്റ്റഡിയിൽ ലഭിക്കാൻ എക്സെെസ് ആലപ്പുഴ ജില്ലാ കോടതിയിൽ അപേക്ഷ നൽകിയിരുന്നു. ഈ അപേക്ഷ ഇന്ന് പരിഗണിക്കാനിരിക്കെ പ്രതികൾക്കായി പ്രത്യേക ചോദ്യാവലി തന്നെ തയ്യാറാക്കിയിട്ടുണ്ടെന്നാണ് വിവരം.
കേസിലെ ഒന്നാം പ്രതി കണ്ണൂർ സ്വദേശി തസ്ലിമ സുൽത്താനയുമായി ബന്ധമുണ്ടെന്ന് നടൻ ഷെെൻ ടോം ചാക്കോ പൊലീസിനോട് സമ്മതിച്ചിരുന്നു. ഇരുവരും തമ്മിൽ ഇടപാടുകൾ നടന്നിട്ടുണ്ടോയെന്ന് എക്സെെസ് പരിശോധിക്കും. മൂന്ന് സംഘങ്ങളായിരിക്കും മൂന്നു പ്രതികളെയും ചോദ്യം ചെയ്യുക. 25 ചോദ്യങ്ങൾ സിനിമ മേഖലയുമായി മാത്രം ബന്ധപ്പെടുള്ളതാണ്. കെ ഫിറോസ് (26), തസ്ലിമയുടെ ഭർത്താവ് സുൽത്താൻ അക്ബർ അലി (43) എന്നിവരാണ് കേസിലെ രണ്ടും മൂന്നും പ്രതികൾ.
തസ്ലിമ ഫോണിൽ മെസേജ് അയച്ചിരുന്നെന്ന് നടൻ ശ്രീനാഥ് ഭാസി ഹെെക്കോടതിയിൽ സമർപ്പിച്ച മുൻകൂർ ജാമ്യഹർജിയിലും പറഞ്ഞിരുന്നു. തസ്ലിമയുടെ ഫോണിൽ ഒരു നടനുമായുള്ള വാട്സാപ്പ് ചാറ്റ് ഡിലീറ്റ് ചെയ്ത നിലയിലാണ്.
ഇത് വീണ്ടെടുക്കാൻ ഫൊറൻസിക് സഹായം തേടിയിട്ടുണ്ട്. നടന്മാരുടെ പങ്ക് വ്യക്തമായാൽ ചോദ്യം ചെയ്യാൻ വിളിപ്പിക്കും. കേസിൽ ഇതിനോടകം 25 പേരുടെ മൊഴി രേഖപ്പെടുത്തി. മൊഴികളുടെയും ഡിജിറ്റൽ തെളിവുകളുടെയും അടിസ്ഥാനത്തിലായിരിക്കും ചോദ്യം ചെയ്യൽ.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.