രണ്ടാഴ്ച മുൻപ് മക്കളെ കാണാനെത്തി,ഷോപ്പിങ്ങിനിടെ കുഴഞ്ഞു വീണ് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം..!

ലണ്ടൻ; നാട്ടിൽ നിന്ന് മക്കളെ കാണാനായി ബ്രിട്ടനിലെത്തിയ മാതാവ് ഷോപ്പിങ്ങിനിടെ കുഴഞ്ഞു വീണു മരിച്ചു.

കോട്ടയം മണർകാട് മാലം സ്വദേശി കല്ലടിയിൽ രാജുവിന്റെ ഭാര്യ ജാൻസി രാജു (60) ആണ് മരിച്ചത്.ഇന്നലെ ഉച്ചയ്ക്ക് ശേഷം ബ്രിട്ടനിലെ ഓൾഡ്ഹാമിൽ വച്ചായിരുന്നു മരണം.

മകനും കുടുംബത്തിനുമൊപ്പം ഓൾഡ്ഹാം സിറ്റി സെന്ററിൽ ഷോപ്പിങ്ങ് നടത്തുന്നതിനിടെ പെട്ടെന്ന് കുഴഞ്ഞുവീഴുകയായിരുന്നു. ഉടൻ പാരാമെഡിക്കൽ സംഘത്തിന്റെ വൈദ്യസഹായവും ആംബുലൻസ് സംഘമെത്തി സിപിആർ ഉൾപ്പെടെയുള്ള പ്രഥമ ശുശ്രൂഷകൾ നൽകിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
രണ്ടാഴ്ച മുൻപാണ് മകൻ ടിബിൻ രാജുവിനെയും കുടുംബത്തെയും കാണാനായി സന്ദർശക വീസയിൽ ബ്രിട്ടനിൽ എത്തിയത്. പോസ്റ്റ്​മോർട്ടം ഉൾപ്പെടെയുള്ള നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം നാട്ടിലെത്തിച്ച് സംസ്ക്കരിക്കും. 

യുക്മ നോർത്ത് വെസ്റ്റ് പ്രിസിഡന്റ് ഷാജി വരാക്കുടിയും ഓൾഡ്ഹാം മലയാളി അസോസിയേഷൻ ഭാരവാഹികളും ആശുപത്രിയിലെത്തി കുടുംബത്തിന് എല്ലാ സഹായങ്ങളും ഉറപ്പുവരുത്തുന്നുണ്ട്.  

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !