പൊലീസിന് നേരെയും തുടരുന്ന അതിക്രമം,പോലീസിനെ ആക്രമിച്ച് പരിക്കേൽപ്പിച്ച ലഹരി സംഘം പിടിയിൽ

മട്ടാഞ്ചേരി; പൊലീസ് ഉദ്യോഗസ്ഥരെ ആക്രമിച്ച് പരുക്കേൽപ്പിച്ച കേസിൽ മട്ടാഞ്ചേരി സ്വദേശികളായ മുഹമ്മദ് കൈഫ് (23), ഷിയാസ് (25), പള്ളുരുത്തി സ്വദേശി മുഹമ്മദ് നബീൽ (24), കരുവേലിപ്പടി സ്വദേശി മുഹമ്മദ് റിസ്വാൻ (23) എന്നിവരെ മട്ടാഞ്ചേരി പൊലീസ് പിടികൂടി.

ഇന്നലെ രാത്രി നൈറ്റ് പട്രോളിങ് നടത്തിയിരുന്ന പൊലീസ് ഉദ്യോഗസ്ഥരെയാണ് ഇവർ ആക്രമിച്ചത്. ഷിയാസ്, നബീൽ എന്നിവർ ലഹരിമരുന്ന് കേസുകളിൽ പ്രതികളാണ്.

മട്ടാഞ്ചേരി പാലസ് റോഡിൽ കാറിൽ സഞ്ചരിച്ചിരുന്ന പ്രതികൾ അവിടെ നിന്ന പൊലീസ് ഉദ്യോഗസ്ഥരെ അസഭ്യം പറഞ്ഞു കടന്നുകളയുകയായിരുന്നു. പിന്നീട്, പനയപ്പള്ളിയിൽ ഇവരുടെ വാഹനം പൊലീസ് തടഞ്ഞു.
സംഭവത്തെക്കുറിച്ചു ചോദിച്ചപ്പോൾ പ്രതികൾ പൊലീസിനോട് തട്ടിക്കയറി. ജീപ്പിൽ കയറ്റാൻ ശ്രമിച്ചപ്പോൾ ഇവർ ആക്രമിക്കുകയായിരുന്നു. തുടർന്ന്, 4 പേരെ പൊലീസ് കീഴ്‌പ്പെടുത്തി. ഒരാൾ കടന്നുകളഞ്ഞു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !