കോയമ്പത്തൂർ; പഹല്‍ഗാം ഭീകരക്രമണത്തെ വേൾഡ് മലയാളി ഫെഡറേഷൻ ശക്തമായി അപലപിക്കുന്നു.
കശ്മീർ താഴ്‌വരകളിൽ സമാധാനം പുനസ്ഥാപിക്കപ്പെട്ട അവസ്ഥയിലായിരുന്ന ഒരു സാഹചര്യത്തിൽ മിനി സ്വിറ്റ്സർലൻഡ് എന്നറിയപ്പെടുന്ന പഹല്‍ഗാമിലാണ് ഇന്നലെ നടന്ന ഭീകരാക്രമണത്തിൽ മലയാളി ഉൾപ്പടെ 27 പേർ കൊല്ലപ്പെട്ടത്. അത്യധികം ഹീനമായ, മാനവികതയ്ക്കും സമാധാനത്തിനും എതിരെ നടക്കുന്ന ഇത്തരം തീവ്രവാദ പ്രവർത്തനങ്ങളെ നാം തടയുക തന്നെ വേണം.ഈ ആക്രമണത്തിന് പിന്നിൽ പ്രവർത്തിച്ചവരെ നീതിയുടെ മുന്നിൽ കൊണ്ടു വരും എന്ന പ്രധാനമന്ത്രിയുടെ വാക്കുകൾ പ്രതീക്ഷ നൽകുന്നു. ഇന്ത്യക്ക് അനുകൂലമായ സാമ്പത്തിക ആവാസ വ്യവസ്ഥ ലോകത്ത് ഒരുങ്ങി നിൽക്കുന്ന വേളയിൽ ഇത്തരം ഭീകരാക്രമണങ്ങളിൽ രാജ്യം തളരില്ല എന്ന് തെളിയിക്കുകയാണ് നാം ചെയ്യേണ്ടത്.
പഹല്‍ഗാം ആക്രമണത്തിൽ കൊല്ലപ്പെട്ട നിഷ്കളങ്കരായ മനുഷ്യർക്ക് വേൾഡ് മലയാളി ഫെഡറേഷൻ ആദരാഞ്ജലികൾ അർപ്പിക്കുന്നു. കൊല്ലപ്പെട്ടവരുടെ ബന്ധമിത്രാദികളുടെ ദുഃഖത്തിൽ പങ്കുചേരുന്നതായും സെക്രട്ടറി സി സി സണ്ണി അറിയിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.