കൊച്ചി; ചർച്ച് ആക്ട് നടപ്പാക്കുക കേന്ദ്രസർക്കാരിന്റെ മുൻപാകെയുള്ള കാര്യമല്ലെന്ന് കേന്ദ്ര ന്യൂനപക്ഷകാര്യമന്ത്രി കിരൺ റിജിജു.
ഇത്തരമെരു കാര്യം എഡിഎ സർക്കാരിന്റെ മുൻപാകെ വന്നിട്ടില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. മുനമ്പത്ത് ബിജെപി സംഘടിപ്പികുന്ന ‘നന്ദി മോദി– ബഹുജന കൂട്ടായ്മ’യിൽ പങ്കെടുക്കാൻ കൊച്ചിയിലെത്തിയതായിരുന്നു കേന്ദ്രമന്ത്രി. മുനമ്പത്തെ ജനങ്ങൾ നീതി അർഹിക്കുന്നുണ്ട്. അത് അവർക്ക് ലഭിക്കുമെന്ന് ഉറപ്പാക്കും.അടുത്തിടെ പാസാക്കിയ വഖഫ് ഭേദഗതി നിയമം വഖഫുമായി ബന്ധപ്പെട്ട നീതിനിഷേധങ്ങളെ ഇല്ലാതാക്കാൻ ഉദ്ദേശിച്ചുള്ളതാണമെന്നും മുനമ്പത്തിനും അതുകൊണ്ട് ഗുണമുണ്ടാകുമെന്ന് കിരൺ റിജിജു പറഞ്ഞു. ബിജെപി ക്രൈസ്തവർക്കും മുസ‍്‍ലിങ്ങൾക്കും എതിരാണെന്നാണ് വടക്കു കിഴക്കൻ സംസ്ഥാനങ്ങളിലുള്ളവരോട് കോൺഗ്രസുകാർ പറഞ്ഞിരുന്നതെന്ന് റിജിജു പറഞ്ഞു.എന്നാൽ ബിജെപിയല്ല, കോൺഗ്രസ് ആണ് ശരിക്കും പ്രശ്നമെന്ന് ഇന്നവർക്ക് മനസ്സിലാകുന്നു. കോൺഗ്രസ് അത്രയേറെ വിഷമാണ് അവരുടെ ഉള്ളിൽ കുത്തിവച്ചിരുന്നത്. 1970കളിൽ മദർ തെരേസ സന്ദർശനത്തിനു വന്നപ്പോൾ അവരെ വിലക്കിയത് അരുണാചൽ പ്രദേശിലെ കോൺഗ്രസ് സർക്കാരായിരുന്നു.
കോൺഗ്രസ് പാർട്ടി ജനങ്ങളുടെ മനസ്സിൽ വിഷം പടർത്തുമ്പോൾ കമ്യൂണിസ്റ്റുകാർ അവരെ യാചകരാക്കാൻ ശ്രമിച്ചു കൊണ്ടിരിക്കുന്നു. മുസ്‌ലിം സമൂഹത്തിലെ തീവ്ര നിലപാടുകളുള്ള ഒരു വിഭാഗത്തിന് കേരളത്തിൽ അഭയവും ഇടവും കിട്ടുന്നുണ്ട്. സാധാരണക്കാരും നിഷ്കളങ്കരുമായ മുസ്‌ലിങ്ങളാണ് ഇതിന്റെ പേരിൽ അനാവശ്യമായി കുറ്റപ്പെടുത്തലേൽക്കുന്നത്. തീവ്രനിലപാടുകാർ സമൂഹത്തെ മലിനപ്പെടുത്തുകയാണെന്നും റിജിജു പറഞ്ഞു.
വഖഫ് ഭേദഗതി നിയമം മുസ്‌ലിങ്ങൾക്ക് എതിരാണെന്ന വാദം ശരിയല്ലെന്നും റിജിജു പറഞ്ഞു. ലോകത്ത് ഏറ്റവുമധികം വഖഫ് സ്വത്തുക്കളുള്ളത് ഇന്ത്യയിലാണ്. കുറച്ചു സ്വകാര്യ വ്യക്തികളാണ് ഇതു ചെയ്യുന്നത്. ഭൂരിഭാഗം സാധാരണക്കാരായ മുസ്‌ലിങ്ങൾക്കും ഇതുകൊണ്ട് പ്രയോജനമില്ല. സാധാരണക്കാർക്കു കൂടി ഗുണം ലഭിക്കണമെന്ന് ഉദ്ദേശിച്ചാണ് നിയമം കൊണ്ടുവന്നത്.ഏതു സ്വത്തും വഖഫ് ആണെന്ന് പ്രഖ്യാപിക്കാൻ സാധിക്കുന്ന വഖഫ് നിയമത്തിലെ 40–ാം വകുപ്പ് അടക്കം ഭേദഗതി ചെയ്തു. അത്തരത്തിൽ ഒട്ടേറെ വകുപ്പുകൾ ഭേദഗതി ചെയ്തിട്ടുണ്ട്. നിയമത്തിലെ ഒരു തെറ്റു തിരുത്തുക മാത്രമാണ് ചെയ്തത്. അല്ലാതെ തങ്ങൾ ആർക്കും എതിരല്ലെന്നും കേന്ദ്രമന്ത്രി വ്യക്തമാക്കി. ∙ സതീശന്റെ പ്രസ്താവനയെ സ്വാഗതം ചെയ്ത് രാജീവ് ചന്ദ്രശേഖർ
വഖഫ് ട്രൈബ്യൂണലിനെതിരെ ഹൈക്കോടതിയെ സമീപിച്ച വഖഫ് ബോർഡിന്റെ നടപടിയെ പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ വിമർശിച്ചതിനെ സ്വാഗതം ചെയ്യുന്നെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖരൻ.
ഇതിനു പിന്നിൽ സിപിഎമ്മിന്റെ അജൻഡയാണെന്നും സതീശൻ പറഞ്ഞിരുന്നു. സതീശന്റെ അഭിപ്രായം തന്നെയാണോ മുസ്‌ലി ലീഗിനും ഉള്ളതെന്ന് ബിജെപി പ്രസിഡന്റ് ചോദിച്ചു. കോൺഗ്രസ് മുനമ്പം വിഷയത്തിൽ നുണ പറയുകയും സിപിഎം ഗൂഡാലോന നടത്തുകയാണെന്നും അദ്ദേഹം പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.