മലപ്പുറം ;ലഹരി വിൽപന കേസുകളിൽ പിടികൂടിയ പ്രതികളെ ചോദ്യം ചെയ്തതിൽ നിന്നും ലഭിച്ച വിവരം അനുസരിച്ച് പൊന്നാനി പോലിസ് ക്രൈം സ്ക്വാഡിന്റെ നിരീക്ഷണത്തിൽ ആയിരുന്ന പൊന്നാനി തേക്കെപ്പുറത്ത് പുത്തൻ പുരയിൽ ഫൈസലിനെയാണ് വിൽപ്പനയ്ക്കായി എത്തിച്ച 14 ഗ്രാം എംഡിഎംഎയുമായി പൊന്നാനി പോലിസ് പിടികൂടിയത്.
ലഹരി മാഫിയക്കെതിരെ ശക്തമായ ഇടപെടലുകൾ നടത്തുന്നതിനായി കവചം പൊന്നാനി എന്ന പേരിൽ പൊതുജന പങ്കാളിത്തത്തോടെ പോലിസ് പദ്ധതികൾ ആസൂത്രണം ചെയ്ത് നടപ്പിലാക്കി വരികയാണ്.
മലപ്പുറം ജില്ലാ പോലീസ് മേധാവി ആർ. വിശ്വനാഥ് . ഐ.പി.എസിന്റെ നിർദ്ദേശത്തെ തുടർന്ന് തിരൂർ ഡി.വൈ.എസ്.പി മൂസ വള്ളിക്കാടന്റെ നേതൃത്വത്തിൽ പൊന്നാനി പോലിസ് ഇൻസ്പെക്ടർ ജലീൽ കറുതേടത്ത്, എസ്.ഐ യാസീർ, ജൂനിയർ എസ്.ഐ ആനന്ദ്,
എ.എസ്.ഐ മധുസൂദനൻ, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ സജുകുമാർ, നാസർ, പ്രശാന്ത് കുമാർ, മനോജ് സിവിൽ പോലീസ് ഓഫീസർമരായ കൃപേഷ് , സൗമ്യ എന്നിവരടങ്ങിയ അന്വേഷണ സംഘം ആണ് പ്രതിയെ പിടികൂടി തുടർ അന്വേഷണം നടത്തുന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.