ചങ്ങരംകുളം: പാലപ്പെട്ടി പുതിയിരുത്തി സ്വദേശി ഇടശ്ശേരി വളപ്പിൽ 80 വയസ്സുള്ള മാമി ഉമ്മ ജപ്തി ചെയ്ത വീട്ടിൽ നിന്ന് പുറത്താക്കിയതിനെ തുടർന്ന് മരണപ്പെട്ടു. കഴിഞ്ഞ ദിവസമാണ് മാമി ഉമ്മ താമസിച്ചിരുന്ന വീട് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ പാലപ്പെട്ടി ശാഖ ജപ്തി ചെയ്തത്.
മാമി ഉമ്മയുടെ പേരിലുള്ള 22 സെൻ്റ് സ്ഥലവും വീടും പണയം വെച്ച് ഇവരുടെ മകൻ 6 വർഷം മുമ്പ് 25 ലക്ഷം രൂപ വായ്പ എടുത്തിരുന്നു. പിന്നീട് വിദേശത്തേക്ക് പോയ മകനെ മൂന്ന് വർഷം മുമ്പ് കാണാതായി. ഇതിനു ശേഷം ഇതേ സ്ഥലത്ത് ഇളയ മകൻ മറ്റൊരു വീട് കൂടി നിർമ്മിച്ചിരുന്നു.
മകനെ കാണാതായ സംഭവത്തിൽ പോലീസിൽ പരാതി നൽകിയിട്ടും അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് വായ്പാ കുടിശ്ശികയെ തുടർന്ന് ബാങ്ക് അധികൃതർ ജപ്തി നടപടിയുമായി മുന്നോട്ട് പോയത്. കഴിഞ്ഞ ദിവസം വീട്ടിലെത്തിയ ബാങ്ക് അധികൃതർ കിടപ്പിലായിരുന്ന മാമി ഉമ്മയെ ബലമായി പുറത്താക്കിയാണ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.