മല്ലപ്പള്ളി (കോട്ടയം): മല്ലപ്പള്ളിയിൽ സ്വകാര്യ സൂപ്പർ മാർക്കറ്റിലേക്ക് വന്ന ലോറി തോട്ടിലേക്ക് മറിഞ്ഞ് അപകടം.
പരിയാരം മല്ലപ്പള്ളി റോഡിൽ ബിഎസ്എൻഎൽ ഓഫീസിന് സമീപമുള്ള കൊടും വളവിൽ ഞായറാഴ്ച രാവിലെ പത്തുമണിക്കായിരുന്നു സംഭവം. അപകടത്തിൽ മൂന്നുപേർക്ക് പരിക്കേറ്റു.ഇറക്കത്തിൽ നിയന്ത്രണംവിട്ട ലോറി പാലത്തിൻ്റെ സംരക്ഷണ കെട്ടും കമ്പിവേലിയും തകർത്ത് ആറ് മീറ്റർ താഴ്ചയിലേക്ക് പതിക്കുകയായിരുന്നു. പരിക്കേറ്റ ഡ്രൈവറേയും രണ്ട് ചുമട്ട് തൊഴിലാളികളെയും അടുത്തുള്ള സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കഴിഞ്ഞ ദിവസം ഇതേ സ്ഥലത്ത് സ്കൂട്ടർ ഇടിച്ചുണ്ടായ അപകടത്തിൽ ഒരു അധ്യാപകൻ മരിച്ചിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.