തിരുവനന്തപുരം; സിറോ മലബാര്‍ സഭ ആര്‍ച്ച് ബിഷപ്പ് എമിറേറ്റ്സ് കര്‍ദിനാള്‍ മാര്‍ ജോർജ് ആലഞ്ചേരിയെ തിരുവനന്തപുരം പാളയം ഫെറോനോ പള്ളിയിലെത്തി സന്ദര്‍ശിച്ച് ബിജെപി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖര്‍.
കർദിനാളിനെ കണ്ട അദ്ദേഹം ഈസ്റ്റര്‍ ആശംസകള്‍ കൈമാറി. കഴിഞ്ഞ ദിവസം ജന്മദിനം ആഘോഷിച്ച ആലഞ്ചേരി പിതാവിന് ബിജെപി പ്രസിഡന്റ് ജന്മദിനാശംസകളും നേര്‍ന്നു.കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയെയും സഭാവിശ്വാസികളെയും സന്ദര്‍ശിച്ച് ഈസ്റ്റര്‍ ആശംസകള്‍ നേര്‍ന്നതായി രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു. ഈസ്റ്ററും ഓണവും ക്രിസ്മസും ദീപാവലിയും ഒക്കെ ബിജെപി പ്രവര്‍ത്തകര്‍ ഒരേ മനസ്സോടെ ഒത്തുചേര്‍ന്ന് ആഘോഷിക്കുന്നതായും രാജീവ് ചന്ദ്രശേഖർ പറഞ്ഞു.വഖഫ് ബില്ലിനെ വളച്ചൊടിച്ച് വിവാദമാക്കുന്നവര്‍ കഴിഞ്ഞ 35 കൊല്ലമായി മുനമ്പംകാര്‍ക്കു വേണ്ടി ചെറിയൊരു കാര്യം പോലും ചെയ്തു കൊടുക്കാത്ത പാര്‍ട്ടികളാണെന്നും ബിജെപി പ്രസിഡന്റ് പറഞ്ഞു. വികാരി ജനറല്‍ മോണ്‍. ജോണ്‍ തെക്കേക്കര, ആക്ടസ് ജനറല്‍ സെക്രട്ടറി ജോര്‍ജ് സെബാസ്റ്റ്യന്‍ എന്നിവര്‍ ഫറോനാ പള്ളിയിലെത്തിയ ബിജെപി സംസ്ഥാന പ്രസിഡന്റിനെ സ്വീകരിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.