പൊറുതിമുട്ടി കായംകുളം നിവാസികൾ,അശാസ്ത്രീയമായ ഗതാഗത പരിഷ്‌കാരം അപകടങ്ങൾ ക്ഷണിച്ചു വരുത്തുന്നു..!

കായംകുളം; ദേശീയപാതിൽ അടിപ്പാത നിർമാണവുമായി ബന്ധപ്പെട്ട് കോളജ് ജംക്‌ഷനിൽ വരുത്തിയ ഗതാഗത പരിഷ്കരണം  യാത്രക്കാർക്ക് വിനയാകുന്നു. അശാസ്ത്രീയമായ രീതിയിൽ ഏർപ്പെടുത്തിയിട്ടുള്ള പരിഷ്കാരം കാരണം അപകട പരമ്പരയാണ് ഇവിടെ നടക്കുന്നത്.

നാല് ദിക്കുകളിൽ നിന്നും വാഹനങ്ങൾ എത്തുന്ന ജംക്‌ഷനെന്ന നിലയിൽ വ്യക്തമായ ആസൂത്രണമില്ലാതെയാണ് വാഹന ഗതാഗതം തിരിച്ചുവിടുന്നതെന്ന് തുടക്കം മുതൽ ആരോപണം ഉയർന്നിരുന്നു. തീരദേശ റോഡിൽ നിന്നും മാർക്കറ്റിൽ നിന്നും വാഹനങ്ങൾ നേരിട്ട് ദേശീയപാതയിലേക്ക് കയറുന്ന വിധത്തിൽ വരുത്തിയ ഗതാഗത മാറ്റമാണ് ഇവിടെ അപകടങ്ങൾ വർധിപ്പിക്കുന്നതെന്ന് ചൂണ്ടിക്കാട്ടുന്നുണ്ട്.

ദേശീയപാതയിൽ ഇരുദിശയിൽ നിന്നും തുടരെ വാഹനങ്ങൾ എത്തുന്നതിന്റെ മധ്യത്തിലേക്കാണ് ഇടറോഡുകളിൽ നിന്ന് വാഹനങ്ങൾ എത്തിപ്പെടുന്നത്. ഇതാണ് അപകടങ്ങൾക്ക് പ്രധാന കാരണമാകുന്നത്.

ഇടറോഡുകളിൽ നിന്ന് എത്തുന്ന വാഹനങ്ങൾ ദേശീയപാതയുടെ ഇടതുവശത്തേക്ക് ആദ്യം തിരിച്ചുവിട്ട ശേഷം ദേശീയപാതയിലേക്ക് കയറുന്ന വിധത്തിൽ ഗതാഗത പരിഷ്കാരം ഏർപ്പെടുത്തിയിരുന്നു എങ്കിൽ വാഹനങ്ങൾ സ്ഥിരമായി അപകടത്തിൽപ്പെടുന്ന സാഹചര്യം ഒഴിവാക്കാമായിരുന്നുവെന്ന് നഗരസഭ കൗൺസിലർ എ.പി.ഷാജഹാൻ പറഞ്ഞു.

മറ്റ് പല ജംക്‌ഷനുകളിലും അടിപ്പാത നിർമാണത്തിന്റെ ഭാഗമായി കുറ്റമറ്റ രീതിയിലാണ് പരിഷ്കാരം ഏർപ്പെടുത്തിയിട്ടുള്ളത്. ഇവിടെയും ഈ രീതി അവലംബിക്കണമെന്നാണ് ആവശ്യം.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി ന്യൂസ്  ☎: +918606657037  വാർത്തകൾ 💬 അയയ്ക്കാൻ | പരസ്യങ്ങൾക്ക് |🫥CHAT SUPPORT | 📩 : dailymalayalyinfo@gmail.com

ഒരു മഴ പെയ്താൽ പുറത്തിറങ്ങാൻ സാധിക്കില്ല,പറഞ്ഞും പരാതിപ്പെട്ടും മടുത്തെന്ന് ജനങ്ങൾ..!

"'നീണ്ട പതിനൊന്നു വർഷം സമരവും നിയമപോരാട്ടവുമായി ശ്രീജീവിന്റെ സഹോദരൻ ശ്രീജിത്ത്..!! '', Watch the video

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി ന്യൂസ് വാർത്തകൾ 💬 അയയ്ക്കാൻ &  പരസ്യങ്ങൾക്ക് 📩 : dailymalayalyinfo@gmail.com ☎: +918606657037

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !