കോഴിക്കോട്: മഞ്ഞള്‍പ്പൊടിക്ക് അനുയോജ്യമായ ഇളംനിറത്തിലുള്ള മഞ്ഞള്‍ ഇനം പുറത്തിറക്കി ഭാരതീയ സുഗന്ധവിള ഗവേഷണ കേന്ദ്രം (ഐസിഎആര്‍ - ഐഐഎസ്ആര്‍). 'ഐഐഎസ്ആര്‍ സൂര്യ' എന്ന പുതിയ ഇനം മഞ്ഞള്‍ അത്യുത്പാദനശേഷിയുള്ളതും പ്രത്യേക സുഗന്ധമുള്ളതുമാണ്.
മൈദുകൂര്, സേലം ലോക്കല്‍ തുടങ്ങിയവയാണ് ഇളംനിറമുള്ള മഞ്ഞള്‍ ഇനങ്ങളില്‍ നിലവില്‍ പ്രചാരത്തിലുള്ളത്.ഇത്തരം മഞ്ഞള്‍ ഇനങ്ങള്‍ക്ക് വിളവുകുറവായതുകൊണ്ടുതന്നെ കര്‍ഷകര്‍ ഇതിന്റെ വ്യാപകമായ കൃഷിക്ക് താത്പര്യപ്പെടുന്നില്ല. അത്യുത്പാദനശേഷിയുള്ള ഐഐഎസ്ആര്‍ സൂര്യ ഇനത്തില്‍നിന്ന് ഹെക്ടറിന് ശരാശരി 29 ടണ്‍ വിളവുകിട്ടും.മറ്റു രണ്ടിനങ്ങളെ അപേക്ഷിച്ച് 20 മുതല്‍ 30 ശതമാനം വര്‍ധനയാണിത്. നിര്‍ദേശിക്കുന്ന സാഹചര്യങ്ങളില്‍ കൃഷിചെയ്താല്‍ ഹെക്ടറിന് 41 ടണ്‍ വരെ പരമാവധിവിളവ് സൂര്യയില്നിന്നു ലഭിക്കും. ഉണക്കിന്റെ തോത് നോക്കുമ്പോള്‍ ഹെക്ടറില്‍ ശരാശരി 5.8 ടണ്ണോളം ഉണങ്ങിയ മഞ്ഞളും ലഭ്യമാവും.
ഐഐഎസ്ആര്‍ സൂര്യയുടെ മണവും പ്രത്യേകതയുള്ളതാണ്. രണ്ടുമുതല്‍ മൂന്നുശതമാനം കുര്ക്കുമിന് അടങ്ങിയിട്ടുണ്ട്. പത്തുവര്‍ഷത്തോളമെടുത്താണ് ഇത് വികസിപ്പിച്ചത്. ശാസ്ത്രജ്ഞരായ ഡോ. ഡി. പ്രസാദ്, ഡോ. എസ്. ആരതി, ഡോ. എന്‍.കെ. ലീല, ഡോ. എസ്. മുകേഷ് ശങ്കര്‍, ഡോ. ബി. ശശികുമാര്‍ എന്നിവരടങ്ങിയ സംഘമാണ് പുതിയ ഇനത്തിന്റെ ഗവേഷണത്തില്‍ പ്രവര്‍ത്തിച്ചത്.
ഐഐഎസ്ആര്‍ സൂര്യയുടെ നടീല്‍വസ്തു ഉത്പാദനത്തിനായുള്ള ലൈസന്‍സുകള്‍ ഗവേഷണസ്ഥാപനം നല്‍കുന്നുണ്ട്.വിലാസം: ഐടിഎം - എബിഐ യൂണിറ്റ്, ഭാരതീയ സുഗന്ധവിള ഗവേഷണ സ്ഥാപനം, മേരിക്കുന്ന് പി.ഒ, കോഴിക്കോട് - 673012.0495-2731410, ഇമെയില്‍: iisrbpd2019@gmail.com.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.