ന്യൂഡൽഹി: ഭൂമി തട്ടിപ്പ് കേസിൽ പ്രിയങ്ക ഗാന്ധിയുടെ ഭർത്താവ് റോബർട്ട് വാദ്രയ്‌ക്കെതിരെ ഇഡി മൂന്ന് കേസുകൾ ഫയൽ ചെയ്തു.
കഴിഞ്ഞ കുറച്ച് വർഷങ്ങളായി വാദ്ര നിരന്തരം ചോദ്യം ചെയ്യപ്പെടുന്നു, 2014 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുമ്പ്, റോബർട്ട് വാദ്രയ്‌ക്കെതിരെ ബിജെപി ഒരു പ്രചാരണ ലഘുലേഖയും പുറത്തിറക്കിയിരുന്നു. അധികാരത്തിലെത്തിയ ശേഷം മോദി സർക്കാർ നിരവധി ശ്രമങ്ങൾ നടത്തിയെങ്കിലും റോബർട്ട് വാദ്രയ്‌ക്കെതിരെ തെളിവുകൾ ശേഖരിക്കാൻ കഴിഞ്ഞില്ലന്ന് കോൺഗ്രസ് നേതാക്കൾ പറയുന്നു.11 വർഷത്തിനു ശേഷം, ഹരിയാന ഭൂമി കേസിൽ ചോദ്യം ചെയ്യലിനായി റോബർട്ട് വാദ്രയെ ഇഡി വീണ്ടും സമൻസ് അയച്ചിരുന്നു.തുടർന്ന് റോബർട്ട് വാദ്ര ഇഡി ഉദ്യോഗസ്ഥരരുടെ മുൻപിൽ ഹാജരായി, ഒരുമിച്ച് പുറത്തുവന്നതിനുശേഷം അദ്ദേഹത്തിന്റെ ആത്മവിശ്വാസം വർദ്ധിച്ചതായി തോന്നിയെന്ന് പ്രിയങ്ക ഗാന്ധിയും പ്രതികരിച്ചു.രാഷ്ട്രീയ കാരണങ്ങളാൽ തന്നെ ഉപദ്രവിക്കുകയാണെന്നും എന്നാൽ മോദി സർക്കാരിനെ താൻ ഭയപ്പെടുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.വാദ്രയ്‌ക്കെതിരെ ഇഡി മൂന്ന് കേസുകൾ ഫയൽ ചെയ്തു അദ്ദേഹത്തിന്റെ ആത്മവിശ്വാസം കൂടിയെന്ന് പ്രിയങ്ക..!
0
ബുധനാഴ്ച, ഏപ്രിൽ 16, 2025
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.