ഒറ്റയ്ക്കും ഒരുമിച്ചുമിരുത്തി ചോദ്യംചെയ്യും,സിനിമയിൽ സുൽത്താനയുടെ സുഹൃത്തുക്കളാര്..?

ആലപ്പുഴ: ആലപ്പുഴയിലെ റിസോർട്ടിൽനിന്ന് ഹൈബ്രിഡ് കഞ്ചാവു പിടിച്ച കേസിലെ പ്രതികൾക്കെതിരേ എക്സൈസിന് കൂടുതൽ തെളിവ്‌ ലഭിച്ചു. തസ്‍ലിമാ സുൽത്താന (ക്രിസ്റ്റീന-41), ഭർത്താവും മുഖ്യസൂത്രധാരനുമായ സുൽത്താൻ അക്ബർ അലി (43), കെ. ഫിറോസ് (26) എന്നിവരാണ് കേസിൽ അറസ്റ്റിലായത്.

തസ്‍ലിമയുമായി ബന്ധമുള്ള മൂന്നു സ്ത്രീകളെയും ആലപ്പുഴയിലേക്കു കഞ്ചാവ്‌ കടത്താൻ കാർ വാടകയ്ക്കു നൽകിയ ആളെയും കഴിഞ്ഞദിവസം ചോദ്യംചെയ്തപ്പോഴാണ് നിർണായകവിവരം ലഭിച്ചത്.തസ്‍ലിമയെ പരിചയമുണ്ടെന്ന് നടൻ ഷൈൻ ടോം ചാക്കോ പറഞ്ഞത് എക്സൈസ് വിശദമായി പരിശോധിക്കും. സിനിമമേഖലയിൽ പ്രതികൾക്ക് കൂടുതൽ ബന്ധമുണ്ടോയെന്ന് ചോദ്യംചെയ്യലിലൂടെ വ്യക്തമാകുമെന്നാണു പ്രതീക്ഷ. പ്രതികളെ ആലപ്പുഴ അഡീഷണൽ ജില്ലാ സെഷൻസ് കോടതി 24-ന്‌ വൈകീട്ട് നാലുവരെ എക്സൈസിന്റെ കസ്റ്റഡിയിൽ വിട്ടു.

അന്വേഷണസംഘം മൂന്നുസംഘങ്ങളായി തിരിഞ്ഞ് പ്രതികളെ ഒറ്റയ്ക്കും ഒരുമിച്ചുമിരുത്തി ചോദ്യംചെയ്യും. വാട്സാപ്പ് ചാറ്റുകളും പണമിടപാടു വിവരങ്ങളും നിരത്തിയാകും ചോദ്യംചെയ്യൽ. പ്രത്യേകം ചോദ്യാവലി തയ്യാറാക്കിയിട്ടുണ്ട്.

സിനിമമേഖലയിലുള്ളവർ പലരും സുഹൃത്തുക്കളാണെന്നും എന്നാൽ, അവരുമായി ലഹരി ഇടപാടുകളില്ലെന്നും കോടതിയിലെത്തിയ തസ്‍ലിമ മാധ്യമങ്ങളോടു പറഞ്ഞു. പ്രതികളുടെ മൊഴി വിശ്വാസത്തിലെടുത്തിട്ടില്ലെന്ന് അസിസ്റ്റന്റ് എക്സൈസ് കമ്മിഷണർ എസ്. അശോക് കുമാർ പറഞ്ഞു. വിശദമായി ചോദ്യംചെയ്തശേഷമേ നടന്മാർക്ക് നോട്ടീസ് നൽകുന്നതുസംബന്ധിച്ച് തീരുമാനമെടുക്കൂവെന്നും അദ്ദേഹം പറഞ്ഞു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !