പാലാ ;വിനയകുമാർ പാലാ സംവിധാനം ചെയ്ത സെക്ടർ 112 എന്ന ചലച്ചിത്രം യുട്യൂബിൽ ശ്രദ്ധേയമാകുന്നു. ജോബി ജോസഫ് തേവർപറമ്പിലാണ് ഈ ചിത്രം നിർമ്മിച്ചത്.
ഇതിലെ താരങ്ങളും അണിയ പ്രവർത്തകരും പുതുമുഖങ്ങളാണ് എന്നതാണ് ഈ ചിത്രത്തിൻ്റെ പ്രത്യേകത. ഐഡിയ സ്റ്റാർ സിങ്ങറിലൂടെ ശ്രദ്ധേയനായ ജിൻസ് ഗോപിനാഥ് ആദ്യമായി പാടിയ സിനിമയും സെക്ടർ 112 ആണ്. കുട്ടിക്കാനം പീരുമേട് പാലാ എന്നിവടങ്ങളായി ഷൂട്ട് ചെയ്ത ഈ സിനിമ ' തീയറ്ററിൽ പ്രദർശിപ്പിക്കുന്നതിന് ശ്രമിച്ചപ്പോൾ പുതുമുഖങ്ങളായതുകൊണ്ട് സാധിചില്ല എന്ന് സംവിധായകൻ വിനയൻ പറഞ്ഞു.രണ്ടു ദിവസം കൊണ്ട് 25000 ആളുകൾ കണ്ട് ഈ സിനിമ ഒരു വൻ വിജയമായി. ഈ സിനിമ എഡിറ്റിംഗ് ചെയ്തത് സിജോ വട്ടക്കനാലും മ്യൂസിക് ചെയ്തത് അസിൻ സലീമുമാണ്. വൈശാഖ് അശോകൻ അസി ഡയറക്ടർ ആയിരുന്നു ജെ. ഫോർ ഡിമ്യൂസിക് ചാനലിലാണ് ഈ ചിത്രം റിലീസ് ചെയ്തിരിക്കുന്നത്.അതിൻ്റെ ആഘോഷവും മീഡിയ അക്കാഡമിയിൽ നടത്തി.വിനയകുമാർ ,സിങ്കൽ തന്മയ, ജിൻസി ചിന്നപ്പൻ ,ബിനോ മരങ്ങാട്ടു പള്ളി ,വിജയൻ ചിറ്റടി ,സുനിൽ കൊങ്ങാണ്ടൂർ, ജിൻസ് ഗോപിനാഥ് എന്നിവർ പങ്കെടുത്തു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.