ആലപ്പുഴ; കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി ജില്ലയുടെ തീരദേശത്ത് ശക്തമായ കടലാക്രമണം. ആറാട്ടുപുഴ പെരുമ്പള്ളി, പുന്നപ്ര വിയാനി, ചള്ളി, നർബോന,
പറവൂർ ഗലീലിയ, വാടയ്ക്കൽ അറപ്പപൊഴി, മത്സ്യഗന്ധി ഭാഗങ്ങളിലെല്ലാം ശക്തമായ കടലേറ്റം തീരം കവർന്നു. പലയിടത്തും കടലോരത്തു നിന്ന കാറ്റാടി ഉൾപ്പെടെയുള്ള മരങ്ങൾ നിലംപൊത്തി. കരയിൽ വച്ചിരുന്ന പൊന്തുവള്ളങ്ങകളും ചെറിയ വള്ളങ്ങളും തിരമാലയുടെ ശക്തിയിൽ ഒഴുക്കിൽപ്പെട്ടെങ്കിലും മത്സ്യതൊഴിലാളികൾ ഇവ പിന്നീട് സുരക്ഷിത സ്ഥാനത്തേക്കു മാറ്റി.ഇന്നു രാത്രിവരെ ഉയർന്ന തിരമാലകൾക്കു സാധ്യതയുണ്ടെന്ന് ദേശീയ സമുദ്ര സ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു. മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണമെന്നുജാഗ്രതാ നിർദേശത്തിൽ പറയുന്നുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.