അതിര്‍ത്തികളും ഭാഷയും വിശ്വാസങ്ങളുമൊന്നും പ്രണയത്തിന് തടസമാകാറില്ല. തീര്‍ത്തും വ്യത്യസ്തമായ സംസ്കാരമുള്ള രണ്ട് രാജ്യത്തുള്ളവര്‍ പരസ്പരം വിവാഹിതരാകുന്നതും ഇന്ന് സാധാരണമാണ്.
അത്തരമൊരു പ്രണയകഥയാണ് അമേരിക്കയ്ക്കാരിയായ ജാസ്ലിന് ഫൊറേറയ്ക്കും ആന്ധ്രാ പ്രദേശില്‍ നിന്നുള്ള ചന്ദന്‍ സിങ് രജ്പുതിനും പറയാനുള്ളത്.വിവാഹമോചിതയായ, ഒരു കുഞ്ഞിന്റെ അമ്മയായ ജാസ്ലിന് ഇന്‍സ്റ്റഗ്രാം വഴിയാണ് ചന്ദനെ കണ്ടുമുട്ടിയത്.തന്നേക്കാള്‍ ഒമ്പത് വയസ് കൂടുതലുണ്ടായിട്ടും ജാസ്ലിന്റെ പ്രണയത്തെ തള്ളിക്കളയാന്‍ ചന്ദന്‍ കഴിഞ്ഞില്ല. എട്ടു മാസത്തെ ഓണ്‍ലൈന്‍ ഡേറ്റിങ്ങിനുശേഷം ചന്ദനെ കാണാന്‍ അമേരിക്കയില്‍ നിന്ന് ആന്ധ്രയിലേക്ക് ജാസ്ലിന് പറന്നെത്തി. തങ്ങളുടെ പ്രണയകഥ പറയുന്ന വീഡിയോ ഫോട്ടോഗ്രാഫര്‍ കൂടിയായ ജാസ്ലിന്റെ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെയ്ക്കുകയും ചെയ്തു.
ആദ്യം ഇന്‍സ്റ്റഗ്രാമില്‍ മെസ്സേജ് അയച്ചുതുടങ്ങിയ സൗഹൃദം പിന്നീട് വീഡിയോ കോളിലേക്ക് മാറിയതിനെ കുറിച്ചും ആദ്യമായി നേരിട്ട് കണ്ട നിമിഷത്തെ കുറിച്ചുമെല്ലാം വീഡിയോയില്‍ ജാസ്ലിന് പങ്കുവെയ്ക്കുന്നുണ്ട്. ഇതുകൂടാതെ ആന്ധ്രയിലെത്തിയപ്പോള്‍ ഇന്ത്യന്‍ വസ്ത്രങ്ങള്‍ പരീക്ഷിച്ചതിന്റെ വീഡിയോയും ചന്ദന്റെ കുടുംബത്തിനൊപ്പമുള്ള ചിത്രങ്ങളും വീഡിയോയില്‍ കാണാം. ചന്ദന്റെ വിസക്കായി അപേക്ഷിച്ചിട്ടുണ്ടെന്നും രേഖകള്‍ ശരിയായാല്‍ ഇരുവരും അമേരിക്കയില്‍ ഒരുമിച്ചുള്ള ജീവിതം തുടങ്ങുമെന്നും ജാസ്ലിന് വീഡിയോയില്‍ പറയുന്നു.
ഈ വീഡിയോയ്ക്ക് താഴെ ഇരുവര്‍ക്കും ആശംസ നേര്‍ന്ന് നിരവധി പേരാണ് കമന്റ് ചെയ്തത്. ഇത്രയും മനോഹരമായ പ്രണയം ഇതുവരെ കണ്ടിട്ടില്ലെന്നും ഭാഗ്യം ചെയ്തവരാണ് നിങ്ങളെന്നും ആളുകള്‍ കമന്റ് ചെയ്തിട്ടുണ്ട്. ഇതുപോലെ മൂന്നര വര്‍ഷം മുമ്പ് ഒരു ഇന്ത്യക്കാരനെ വിവാഹം ചെയ്തതിനെ കുറിച്ചും കഴിഞ്ഞ ഏപ്രിലില്‍ യു.എസില്‍ ജീവിതം തുടങ്ങിയതിനെ കുറിച്ചും ഒരു വിദേശവനിത കമന്റ് ചെയ്തിട്ടുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.