കൊച്ചി; കെഎസ്ആർടിസി ബസിൽ കഞ്ചാവ് കടത്തിയ യുവതികൾ പൊലീസ് പിടിയിൽ.
ഒഡീഷ സ്വദേശികളായ സ്വർണലത, ഗീതാഞ്ജലി ബഹ്‌റ എന്നിവരെയാണ് 7 കിലോ കഞ്ചാവുമായി പെരുമ്പാവൂർ എഎസ്പിയുടെ പ്രത്യേക അന്വേഷണ സംഘവും കാലടി പൊലീസും ചേർന്ന് പുലർച്ചെ നാലു മണിയോടെ പിടികൂടിയത്. നാല് വയസ്സുള്ള ആൺകുട്ടിയും ഇവർക്കൊപ്പമുണ്ടായിരുന്നു.മുൻപും കഞ്ചാവ് കടത്തിയിട്ടുള്ള ഇവർ രഹസ്യവിവരത്തെ തുടർന്ന് നിരീക്ഷണത്തിലായിരുന്നു എന്ന് പൊലീസ് പറഞ്ഞു. ഒഡീഷയിൽ നിന്നും പ്രത്യേകം പൊതിഞ്ഞ് ബാഗിൽ ആക്കിയാണ് കഞ്ചാവ് കൊണ്ടുവന്നത്. എസ്‌ഐമാരായ ജോസി ജോൺ, ഉണ്ണി, ഷാജി, എഎസ്‌ഐ അബ്ദുൽ മനാഫ്, എസ്‌സിപിഒമാരയ അഫ്‌സൽ,
വർഗീസ് വേണാട്ട്, ബെന്നി ഐസക്, ആരിഷ അലിയാർ, ഷിജോ പേൾ, എന്നിവരാണ് അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്. പ്രതികളെ കേന്ദ്രീകരിച്ച് കൂടുതൽ അന്വേഷണം നടത്തുമെന്ന് പൊലീസ് പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.