നാദാപുരം; തൂണേരിയിൽ വീട്ടിലെ കിടപ്പുമുറിയിൽ ഗുരുതരമായി പൊള്ളലേറ്റ നിലയിൽ കണ്ടെത്തി ആശുപത്രിയിലെത്തിച്ച കോളജ് വിദ്യാർഥിനി മരിച്ചു.
കൈതേരിപ്പൊയിൽ കാർത്തിക (20) ആണ് മരിച്ചത്. മാഹി മഹാത്മാഗാന്ധി ഗവ. കോളജ് ബിഎസ്‌സി ഫിസിക്സ് രണ്ടാം വർഷ വിദ്യാർഥിനിയാണ്.തിങ്കളാഴ്ച വൈകിട്ട് ആറ് മണിയോടെയാണ് മുറിയിൽ തീ കൊളുത്തിയ നിലയിൽ കാർത്തികയെ കണ്ടത്.ഉടൻ നാദാപുരം ഗവ. ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. പെൺകുട്ടി സ്വയം തീ കൊളുത്തിയതാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. പിതാവ്: സുകുമാരൻ (മൈത്രി സ്റ്റോർ ഇരിങ്ങണ്ണൂർ) അമ്മ: ശോഭ വള്ള്യാട്. സഹോദരി: ദേവിക.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.