ന്യൂഡൽഹി: സംയുക്ത പാർലമെന്‍ററി സമിതിയുടെ റിപ്പോർട്ടിന് ശേഷം ഭേദഗതി ചെയ്‌ത വഖഫ് ബിൽ ബുധനാഴ്‌ച ലോക്‌സഭയിൽ പരിഗണനയ്ക്ക് വരുമെന്ന് വൃത്തങ്ങള്‍ അറിയിച്ചു.
എട്ട് മണിക്കൂർ നീണ്ടു നില്‍ക്കുന്ന നിർദ്ദിഷ്‌ട ചർച്ചയ്ക്ക് ശേഷം ന്യൂനപക്ഷകാര്യ മന്ത്രി കിരൺ റിജിജു ചർച്ചയ്ക്ക് മറുപടി നൽകുകയും ബില്‍ പാസാക്കുന്നതിന് സഭയുടെ അനുമതി തേടുകയും ചെയ്യും.
ലോക്‌സഭ സ്‌പീക്കർ ഓം ബിർളയുടെ അധ്യക്ഷതയിൽ ചേർന്ന ബിസിനസ് ഉപദേശക സമിതി (ബിഎസി) യോഗത്തിലാണ് ഈ വിഷയം ചർച്ചയ്ക്ക് വന്നതെന്ന് വൃത്തങ്ങൾ പറഞ്ഞു. കഴിഞ്ഞ വർഷം ബിൽ അവതരിപ്പിച്ചപ്പോഴാണ് സംയുക്ത സമിതിക്ക് വിടാൻ തീരുമാനമായത്.സംയുക്ത സമിതി റിപ്പോർട്ട് സമർപ്പിച്ചതിന് ശേഷം, കമ്മിറ്റിയുടെ ശുപാർശയുടെ അടിസ്ഥാനത്തിൽ യഥാർത്ഥ ബില്ലിൽ ചില മാറ്റങ്ങൾ കേന്ദ്ര മന്ത്രിസഭ അംഗീകരിച്ചു.
പ്രതിപക്ഷം ചർച്ചയ്ക്കായി 12 മണിക്കൂർ സമയമാണ് ബിഎസി യോഗത്തിൽ ആവശ്യപ്പെട്ടത്. എന്നാല്‍ മണിപ്പൂരിൽ കേന്ദ്ര ഭരണം ഏർപ്പെടുത്തുന്നതിനെ അപലപിക്കുന്ന പ്രമേയത്തില്‍ ചർച്ച നടത്തുമെന്നും അതിനാൽ വഖഫ് ബില്ലിന് എട്ട് മണിക്കൂറിൽ കൂടുതൽ സമയം നൽകാനാവില്ലെന്നും സർക്കാർ അറിയിച്ചു.തുടര്‍ന്ന് സർക്കാരും പ്രതിപക്ഷവും തമ്മില്‍ വാഗ്വാദങ്ങളുണ്ടാവുകയും പ്രതിപക്ഷം വാക്ക്ഔട്ട് നടത്തുകയും ചെയ്‌തു. മണിപ്പൂരിനെക്കുറിച്ചുള്ള ചർച്ചയിൽ ആഭ്യന്തരമന്ത്രി അമിത് ഷാ മറുപടി നൽകുമെന്ന് വൃത്തങ്ങൾ പറഞ്ഞു.
വഖഫ് ഭേദഗതി ബില്ലിനെതിരെ പ്രതിപക്ഷ പാർട്ടികൾ ശക്തമായ എതിർപ്പാണ് ഉയര്‍ത്തുന്നത്. ബില്ല് ഭരണഘടനാ വിരുദ്ധവും മുസ്ലീം സമൂഹത്തിന്‍റെ താത്പര്യത്തിന് എതിരുമാണെന്ന് പ്രതിപക്ഷവും പ്രമുഖ മുസ്ലീം സംഘടനകളും ചൂണ്ടിക്കാട്ടുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.