ശത കോടികൾ തട്ടി രാജ്യം വിട്ടവരുടെ കഴുത്തിൽ കുരുക്കിട്ട് കേന്ദ്ര സർക്കാർ തിരികെയെത്തിക്കുമ്പോൾ അടുത്തത് ആര്,വിജയ് മല്യ..?

ഡൽഹി ;പഞ്ചാബ് നാഷണൽ ബാങ്കിനെ ഉൾപ്പെടെ പറ്റിച്ച് 13,850 കോടി രൂപയോളം വരുന്ന വായ്പാ തട്ടിപ്പ് നടത്തിയ മെഹുൽ ചോക്സി ബെൽജിയത്തിൽ അറസ്റ്റിലായത് വാ‍ർത്തയായിരുന്നു.

മെഹുൽ ചോക്സി മാത്രമല്ല അനന്തരവൻ നീരവ് മോദിയും കേസിലെ പ്രധാന പ്രതിയാണ്. കഴിഞ്ഞ ആറ് വർഷമായി നീരവ് മോദി ലണ്ടനിലെ ജയിലിലാണ്. ഏപ്രിൽ 12 നാണ് ബെൽജിയം പോലീസ് ഒളിവിൽ പോയ വജ്ര വ്യാപാരി മെഹുൽ ചോക്‌സിയെ അറസ്റ്റ് ചെയ്യുന്നത്.
തട്ടിപ്പിൽ മുഖ്യപ്രതിയായ ചോക്സിയെ കൈമാറണമെന്ന അന്വേഷണ ഏജൻസികളുടെ അപേക്ഷയെ തുടർന്നാണിത്. എന്നാൽ മെഹുൽ ചോക്സിയെ ഇന്ത്യയിൽ എത്തിക്കുന്നത് വൈകിയേക്കുമെന്നാണ് സൂചന.ഏഴു വർഷത്തെ ശ്രമങ്ങൾക്കൊടുവിലാണ് ചോക്സിയെ ഏജൻസികൾ അറസ്റ്റ് ചെയ്യുന്നത്.

വൻതുകയുടെ വായ്പാ തട്ടിപ്പുകൾ ഉൾപ്പെടെ നടത്തി വിദേശ രാജ്യങ്ങളിലേക്ക് കടന്ന ചിലരെയൊക്കെ തിരികെകൊണ്ടുവരാൻ കഴിഞ്ഞിട്ടുണ്ടെങ്കിലും ബാങ്കിങ് തട്ടിപ്പുകൾ നടത്തിയവരിൽ ഇപ്പോഴും ഒളിവിലാണ്. മെഹുൽ ചോക്സിയുടെയും നീരവ് മോദിയുടെയും വിജയ് മല്യയുടെയും മാത്രം 19,111 കോടി രൂപയുടെ സ്വത്തുക്കൾ ഇന്ത്യൻ സർക്കാർ കണ്ടുകെട്ടിയിരുന്നു.


 ഇന്ത്യയിലെ ബാങ്കിങ് തട്ടിപ്പുകേസുകളിലെ പ്രധാനികളിൽ പ്രതികളിൽ ചിലർ.മദ്യരാജാവ് എന്നറിയപ്പെട്ടിരുന്ന വിജയ് മല്യയാണ് ഇനിയും ഇന്ത്യയിൽ എത്തിക്കാൻ കഴിഞ്ഞിട്ടില്ലാത്ത വിവാദ വ്യവസായി. വിജയ് മല്ല്യയുടെ എയർലൈൻ കമ്പനിയായ കിംഗ്ഫിഷർ എയർലൈൻസ് നിരവധി ഇന്ത്യൻ ബാങ്കുകളിൽ നിന്ന് എടുത്ത വായ്പകളുടെ തിരിച്ചടവ് മുടങ്ങിയതിനെ തുടർന്ന് 2019 ൽ വിജയ് മല്യയെ കുറ്റവാളിയായി പ്രഖ്യാപിച്ചിരുന്നു. 2016 ൽ ഇദ്ദേഹം യുകെയിലേക്ക് താമസം മാറി. മല്യ ഇപ്പോഴും ലണ്ടനിൽ ജാമ്യത്തിൽ തുടരുന്നുണ്ട്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !