ഡസ്റ്റർ എസ്‌യുവിയുടെ വരാനിരിക്കുന്ന 7 സീറ്റർ പതിപ്പിന്റെ പേര് പ്രഖ്യാപിച്ച് റെനോ. ബോറിയൽ എന്നാണ് ഫ്രഞ്ച് കാർ നിർമാതാക്കൾ വാഹനത്തിന് നൽകിയിരിക്കുന്ന പേര്. വാഹനം ഇന്ത്യയിലും എത്തുമെന്ന് നേരത്തെ കമ്പനി അറിയിച്ചിരുന്നു. എന്നാൽ വാഹനം ആദ്യം എത്തുക ബ്രസീലിലാകും. ആദ്യം ലാറ്റിൻ അമേരിക്കയിലും തുടർന്ന് യൂറോപ്പിന് പുറത്തുള്ള 70 രാജ്യങ്ങളിലുമാകും വാഹനം പ്രദർശിപ്പിക്കുക.
2026 മധ്യത്തോടെ റെനോ പുതിയ തലമുറ ഡസ്റ്റർ എസ്‌യുവി ഇന്ത്യൻ വിപണിയിൽ അവതരിപ്പിക്കുമെന്നാണ് വിവരം. ബോറിയൽ എന്ന പേരിന് പിന്നിലെ കാരണവും കമ്പനി വ്യക്തമാക്കി. ഗ്രീക്ക് പുരാണത്തിലെ കാറ്റിന്റെ ദേവനായ ബോറിയാസിൽ നിന്നാണ് പുതിയ വാഹനത്തിന് ബോറിയൽ എന്ന പേര് നൽകിയിരിക്കുന്നത്. ഇന്ത്യയിൽ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെട്ടിട്ടുള്ള റെനോയുടെ മോഡലാണ് ഡസ്റ്റർ. അതിനാൽ പുതിയ വാഹനത്തിന്റെ വരവിനായി ഇന്ത്യയിലും കാത്തിരിപ്പുകാരേറെയുണ്ട്.2027 ഏപ്രിലോടെ ഇന്ത്യയിൽ അഞ്ച് പുതിയ മോഡലുകൾ പുറത്തിറക്കാൻ പദ്ധതിയിടുന്നതായി റെനോ നേരത്തേ പ്രഖ്യാപിച്ചിരുന്നു. 2025 ഏപ്രിലിനും 2027 ഏപ്രിലിനും ഇടയിൽ ഈ വാഹനങ്ങളെല്ലാം രാജ്യത്ത് എത്തുമെന്നാണ് റെനോ ഉറപ്പ് നൽകിയിരിക്കുന്നത്. അടുത്ത തലമുറ ഡസ്റ്റർ, അതിന്റെ 7 സീറ്റർ പതിപ്പ്, എസ്‌യുവികൾ, പ്രാദേശികമായി നിർമിക്കുന്ന ഒരു ഇലക്ട്രിക് വാഹനം, കൈഗർ, ട്രൈബർ എന്നിവയുടെ പരിഷ്ക്കരിച്ച പതിപ്പുകൾ പുതിയ നിരയിൽ ഉൾപ്പെടുന്നു.ഡസ്റ്റർ എസ്‌യുവിയുടെ വരാനിരിക്കുന്ന 7 സീറ്റർ പതിപ്പിന്റെ പേര് പ്രഖ്യാപിച്ച് റെനോ
0
ബുധനാഴ്ച, ഏപ്രിൽ 30, 2025
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.