തിരുവനന്തപുരം: പ്രതീക്ഷിച്ചത്ര വരുമാനം ലഭിക്കാതെ വന്നതോടെ കിഫ്ബി വായ്പ തിരിച്ചടയ്ക്കാൻ മൊറട്ടോറിയം ചോദിച്ച് കെ ഫോൺ. 100 കോടി രൂപ വീതമുള്ള വാർഷിക ഗഡു 2024 മുതൽ അടച്ചു തുടങ്ങേണ്ടിയിരുന്നെങ്കിലും കഴിയാത്തതിനാൽ സമയം നീട്ടി നൽകിയിരുന്നു. ഈ വർഷം അടച്ചു തുടങ്ങണമെന്ന കിഫ്ബിയുടെ ആവശ്യത്തോടാണ് അടുത്ത സാമ്പത്തിക വർഷം വരെ മൊറട്ടോറിയം നൽകണമെന്നു കെഫോൺ അഭ്യർഥിച്ചത്. ഏഴു വാർഷിക ഗഡുക്കൾ എന്നതു 15 ഗഡുക്കളാക്കണമെന്നും ആവശ്യപ്പെട്ടു. കിഫ്ബി മറുപടി നൽകിയിട്ടില്ല.
2023 ജൂണിൽ ഉദ്ഘാടനം ചെയ്ത കെ ഫോൺ 2024 ഫെബ്രുവരിയിലാണു പ്രവർത്തനം തുടങ്ങിയത്. 1061 കോടി രൂപയുടെ വായ്പയ്ക്കു കിഫ്ബി അംഗീകാരം നൽകിയെങ്കിലും ചെലവു ചുരുക്കിയതിനാൽ 700 കോടി രൂപ മാത്രമാണു കൈപ്പറ്റിയത്. 2024–25ൽ 350 കോടി രൂപ വരുമാനം പ്രതീക്ഷിച്ച കെ ഫോണിനു നേടാനായത് 51 കോടി മാത്രമാണ്. ഇതിൽ സർക്കാർ സ്ഥാപനങ്ങളും സ്കൂളുകളും നൽകേണ്ട 33 കോടി കുടിശികയാണ്.ഫലത്തിൽ കയ്യിൽ കിട്ടിയതു 18 കോടി മാത്രം. ഈ സാമ്പത്തിക വർഷം 230 കോടി രൂപയുടെ വരുമാനം ലക്ഷ്യമിടുന്നതായി കെ ഫോൺ പറയുന്നു. ഗാർഹിക, വാണിജ്യ കണക്‌ഷനുകളുടെ എണ്ണം ദ്രുതഗതിയിൽ വർധിക്കുന്നുണ്ടെങ്കിലും പ്രതീക്ഷിച്ച വരുമാനം ലഭിക്കുന്നില്ലെന്നതാണു കെഫോൺ നേരിടുന്ന വെല്ലുവിളി. ഇന്നലത്തെ കണക്കു പ്രകാരം ആകെ കണക്‌ഷൻ 94,186 കോടിയായി.പ്രതീക്ഷിച്ചത്ര വരുമാനം ലഭിക്കാതെ വന്നതോടെ കിഫ്ബി വായ്പ തിരിച്ചടയ്ക്കാൻ മൊറട്ടോറിയം ചോദിച്ച് കെ ഫോൺ
0
ശനിയാഴ്ച, ഏപ്രിൽ 26, 2025
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.