ജമ്മു കശ്മീരിലെ പഹല്‍ഗാം ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യ സിന്ധു നദീതട കരാര്‍ റദ്ദാക്കിയതിന് ശേഷമുള്ള ഉപഗ്രഹചിത്രങ്ങള്‍ പുറത്ത്. കരാര്‍ റദ്ദാക്കി ആദ്യ ദിവസങ്ങളില്‍ തന്നെ പാകിസ്താനില്‍ വരള്‍ച്ചയെന്ന സൂചനയാണ് ഉപഗ്രഹ ചിത്രങ്ങള്‍ നല്‍കുന്നത്. സിയാല്കോട്ടിനടുത്ത് ചെനാബ് നദിയില്‍ ഒഴുക്ക് കുറഞ്ഞെന്ന് ചിത്രങ്ങള്‍ സാക്ഷ്യപ്പെടുത്തുന്നു.
പഹല്‍ഗാം ആക്രമണത്തിന്റെ തലേന്ന് ഏപ്രില്‍ 21ന് എടുത്ത ഉപഗ്രഹ ചിത്രങ്ങളും കരാര്‍ റദ്ദാക്കലിന് ശേഷം ഏപ്രില്‍ 26ന് എടുത്ത ചിത്രങ്ങളും താരതമ്യം ചെയ്താല്‍ വരള്‍ച്ചയുടെ ആഴം ബോധ്യമാകും. ആദ്യദിവസങ്ങളില്‍ തന്നെ വരള്‍ച്ച സൂചിപ്പിക്കുന്ന ഈ ചിത്രങ്ങള്‍ പാകിസ്താന് നേരിടാനിരിക്കുന്ന ഒരു വലിയ പ്രശ്നത്തെക്കുറിച്ച് മുന്നറിയിപ്പ് നല്‍കുന്നതാണ്. സിയാല്‍കോട്ട് പ്രദേശത്തെ മാറാല ഹെഡ്വര്‍ക്സിന്റെ ഉപഗ്രഹ ചിത്രങ്ങള്‍ കേണല്‍ വിനായക് ഭട്ടാണ് എക്സില്‍ പങ്കുവച്ചത്.കരാര്‍ റദ്ദാക്കിയതിന് പിന്നാലെ സിന്ധു നദിയില്‍ നിന്നുള്ള ജലവിതരണവും അതിന്റെ വിതരണക്കാരായ ഝലം, ചെനാബ്, രവി, ബിയാസ്, സത്ലജ് എന്നിവയില്‍ നിന്നുമുള്ള ജലവിതരണവും നിര്‍ത്തലായിരിക്കുകയാണ്. ഈ നദികളാണ് പാകിസ്താനില്‍ ജലവിതരണം നടക്കുന്നത്. കരാറില്‍ നിന്ന് ഇന്ത്യ പിന്മാറിയതോടെ പാകിസ്താനിലെ ദശലക്ഷകണക്കിന് ആളുകളെയാകും ഇത് ബാധിക്കുക. 65 വര്‍ഷം പഴക്കമുള്ള കരാറാണ് ഇന്ത്യ റദ്ദാക്കിയിരിക്കുന്നത്. 1947-ലെ ഇന്ത്യ-പാക് വിഭജനം സിന്ധു നദീതടത്തേയും രണ്ടായി മുറിച്ചു. അടിസ്ഥാന ജലസേചന ആവശ്യങ്ങള്‍ക്കടക്കം സിന്ധു നദീതടത്തില്‍ നിന്നുള്ള വെള്ളമാണ് മേഖലയിലെ ജനങ്ങള്‍ ഉപയോഗിച്ചിരുന്നത്. വെള്ളം ഉപയോഗിക്കുന്നതില്‍ ധാരണ വേണമെന്ന ആവശ്യമാണ് സിന്ധു നദീജല കരാറിലെത്തിയത്.1960 സെപ്റ്റംബര്‍ 19-നാണ് സിന്ധു നദീജല ഉടമ്പടി ഒപ്പുവച്ചത്. ലോകബാങ്കിന്റെ മധ്യസ്ഥതയിലാണ് ഇന്ത്യയും പാകിസ്താനും തമ്മില്‍ ഈ കരാര്‍ ഒപ്പിട്ടത്. കറാച്ചിയില്‍വച്ച് മുന്‍ ഇന്ത്യന്‍ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്റുവും അന്നത്തെ പാകിസ്താന് പ്രസിഡന്റ് അയൂബ് ഖാനുമാണ് കരാറില്‍ ഒപ്പുവച്ചത്. കരാറിന്റെ നിബന്ധനകള്‍ പ്രകാരം കിഴക്കന്‍ നദികളായ സത്ലജ്, രവി, ബിയാസ് എന്നിവ ഇന്ത്യയ്ക്കും പടിഞ്ഞാറന്‍ നദികളായ സിന്ധു, ഝലം, ചെനാബ് എന്നിവ പാകിസ്താനും വീതിച്ച് നല്‍കിയിരുന്നു. കരാര്‍ പ്രകാരം സിന്ധുനദീ വ്യവസ്ഥയുടെ മൊത്തം ജലത്തിന്റെ 20 ശതമാനം ഇന്ത്യയ്ക്കും 80 ശതമാനം പാകിസ്താനുമാണ്.ഇന്ത്യ സിന്ധു നദീതട കരാര്‍ റദ്ദാക്കിയതിന് ശേഷമുള്ള ഉപഗ്രഹചിത്രങ്ങള്‍ പുറത്ത്
0
ബുധനാഴ്ച, ഏപ്രിൽ 30, 2025
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.