കൊച്ചി: പ്രസവിച്ച് ദിവസങ്ങൾ കഴിയുന്നതിന് മുമ്പ് നവജാതശിശുവിനെ അനധികൃതമായി കൈമാറ്റം ചെയ്ത കേസിൽ അമ്മയ്‌ക്കെതിരെ കേസെടുത്ത് പോലീസ്. യുവതിയുടെ ബന്ധു മുഖാന്തരം കോയമ്പത്തൂർ സ്വദേശിക്കാണ് കുഞ്ഞിനെ കൈമാറിയത്. കുട്ടിയുടെ ആരോഗ്യവിവരം അന്വേഷിച്ചെത്തിയ ആരോഗ്യ പ്രവർത്തകരാണ് കുട്ടി അമ്മയോടൊപ്പം ഇല്ലാത്ത കാര്യം അറിയുന്നത്. തുടർന്ന് ആരോഗ്യപ്രവർത്തകർ ഇക്കാര്യം പോലീസിനെ അറിയിക്കുകയായിരുന്നു. ഇതോടെയാണ് കുഞ്ഞിനെ അമ്മ അനധികൃതമായി കൈമാറിയ വിവരം പുറത്തറിയുന്നത്. തുടർന്ന് പോലീസ് പ്രാഥമിക അന്വേഷണത്തിന് ശേഷം യുവതിക്കെതിരെ കേസെടുക്കുകയായിരുന്നു.
അതേസമയം കുട്ടിയെ നൽകിയത് പണം വാങ്ങിച്ചിട്ടല്ലെന്നും കോയമ്പത്തൂർ സ്വദേശിക്കാണ്കുട്ടിയെ നൽകിയതെന്നുമാണ് അമ്മ പോലീസിനോട് വ്യക്തമായിട്ടുള്ളത്. തിങ്കളാഴ്ച തന്നെ കുട്ടിയെ തിരികെ എത്തിക്കാൻ പോലീസ് നിർദ്ദേശം നൽകിയിട്ടുണ്ട്. കഴിഞ്ഞ 15-നാണ് തിരുവാണിയൂർ പഞ്ചായത്തിൽ നിന്നുള്ള യുവതി തൃപ്പൂണിത്തുറ താലൂക്കാശുപത്രിയിൽ പ്രസവിച്ചത്. എന്നാൽ 19ന് യുവതി പ്രസവിച്ച ആൺകുട്ടിയെ അനധികൃതമായി മറ്റൊരാൾക്ക് കൈമാറുകയായിരുന്നു.തൃപ്പൂണിത്തുറ സ്വദേശിയായ യുവതി കുടുംബത്തോടൊപ്പം കഴിയുന്നതിനിടെ മറ്റൊരു യുവാവുമായി പ്രണയത്തിലാവുകയും അയാളോടൊപ്പം താമസം ആരംഭിക്കുകയുമായിരുന്നു. തുടർന്ന് ഇവർ ഗർഭിണിയാവുകയും മാസങ്ങൾക്ക് ശേഷം ഇരുവരും തമ്മിൽ വേർപിരിയുകയും ചെയ്തു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.